സുവിശേഷം പ്രഘോഷിക്കാഅനുവാദം

ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുവാദം വാങ്ങണമെന്ന തരത്തിലുള്ള പ്രസ്താവനകളും വിലയിരുത്തലുകളും അനവസരത്തിലുള്ളതും അനാവശ്യവുമാണ്.

വിവിധ മതാചാര്യന്മാർ അവരുടെ അവരുടെ വിശ്വാസികളോട് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്ന പതിവ് എവിടെയും ഉണ്ട് .സ്വയം നിയന്ത്രിക്കാനും ശ്രദ്ധിക്കാനും ജാഗ്രത പുലർത്താനും പറയേണ്ടത് അവരുടെ ചുമതലകളുടെ ഭാഗമാണ് .ഭവനത്തിൽ മാതാപിതാക്കൾ അവരുടെ അറി വിൻെറയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പറയുന്നതുപോലെയാണത് .

സ്നേഹ സേവനം

ക്രൈസ്തവ സഭകളുടെ എല്ലാ ശുശ്രുഷകളും സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരോടും സഹകരിച്ചുള്ളതാണ് .സഭയുടെ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും എല്ലാവര്ക്കും അറിയുവാനും അത് പ്രയോജനപ്പെടുത്തുവാനും അവസരങ്ങളും സാഹചര്യങ്ങളുമുണ്ട് . വചനത്തെക്കാൾ പ്രവർത്തനങ്ങളിലൂടെ സ്നേഹ സേവനം കാഴ്ചവെക്കുന്ന പതിവും പാരമ്പര്യവുമാണുള്ളതെന്ന് എല്ലാവര്ക്കും അറിവുള്ളതുമാണ് .

സഭയുടെ അഗതിമന്ദിരങ്ങളും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളും സന്ദര്ശിച്ചാൽ ഇപ്പോഴും അത് മനസ്സിലാക്കാം . അനാഥശാലകൾപോലും സ്വന്തം മതത്തിലുള്ളവർക്കായി മാത്രം വിനിയോഗിക്കുന്നവർക്ക് അവരുടെ മനോഭാവങ്ങൾ മറച്ചുവെച്ചു മറ്റുള്ളവരെ കുറ്റക്കാരായി ചിത്രീകരിക്കേണ്ടത് ആവശ്യമായിരിക്കാം .കേരളത്തിലെ വിവിധ മതസമൂഹങ്ങളുടെ അനാഥശാലകൾ സന്ദർശിച്ചതിൻെറ അടിസ്ഥാനത്തിലുമാണ് ഈ വിലയിരുത്തൽ .

വിവിധ സമുദായങ്ങളുടെ നേതാക്കൾ അവരുടെ സമ്മേളനങ്ങളിലും ,മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളിലും എത്രയോ പ്രസ്താവനകളും നിലപാടുകളും സ്വീകരിച്ചിട്ടുണ്ട് .അതൊന്നും ഇത്രര സമൂഹങ്ങളോ മാധ്യമങ്ങളോ പരിമിതമായിപ്പോലും ചർച്ചകൾപോലും നടത്താറുമില്ല .

മുഴുവൻ മനുഷ്യരുടെയും സമഗ്ര വികസനവും നന്മയും സമാധാനവും

കത്തോലിക്കാ വൈദികരും മെത്രാന്മാരും മറ്റെല്ലാ പദവികളിലുള്ളവരും ,വ്യക്തവും കൃത്യവുമായ പഠനങ്ങളുടെയും പരിശീലനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവരവരുടെ ശുശ്രുഷാ ചുമതലകൾ സ്വീകരിക്കുന്നത് .ആർക്കും പരിശോധിക്കാവുന്ന സിലബസുകളുടെ അടിസ്ഥാനത്തിലുള്ളതുമാണ് .കത്തോലിക്കാ സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും മാത്രമാണ് ഓരോ അജപാലകനും പഠിപ്പിക്കുന്നതും . ഓരോ പ്രദേശത്തെയും മുഴുവൻ മനുഷ്യരുടെയും സമഗ്ര വികസനവും നന്മയും സമാധാനവും ലക്ഷ്യമാക്കിയാണ് അജപാലകർ പ്രവർത്തിക്കുന്നതും .

പള്ളികളിലെ പ്രാർത്ഥനകളിൽ താൽപര്യമുള്ള ആർക്കും പങ്കെടുക്കാം ,അവിടെ പ്രസംഗിക്കുന്നതും ,നൽകുന്ന അറിയിപ്പുകൾ കേൾക്കാം ,വിലയിരുത്താം .രൂപതകളുടെ ബുള്ളറ്റിനുകൾ സർക്കാരിൻെറ രജിസ്ട്രേഷൻ നേടി അച്ചടിച്ചാണ് അയക്കുന്നത് .അതൊക്കെ ആവശ്യമുള്ള ആർക്കും വാങ്ങിക്കുവാനും കഴിയും .അതൊക്കെ പ്രദേശിക ഭാഷകളിലുമാണ് .ഇതൊക്കെ നിലവിലുള്ളപ്പോഴാണ് സഭയുടെ നയങ്ങളെയും നിലപാടുകളെയും തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം വിശകലനം നടത്തുവാൻ ചിലർ ശ്രമിക്കുന്നത് .കോവിഡ് കാലഘട്ടത്തിലും വിശുദ്ധ കുര്ബാനയുടെയും പ്രസംഗത്തിൻെറയും ഓൺലൈൻ ലിങ്കും ആർക്കുവേണമെങ്കിലും ലഭ്യമാണ് .ഇവിടെ രഹസ്യങ്ങളൊന്നും ഇല്ല .

വിവാദങ്ങൾ സൃഷ്ടിച്ചു അവഹേളിക്കുന്നുവോ ?

കേരളത്തിലെ സഭാധികാരികളെയും, സഭാസംവിധാനങ്ങളെയും സ്ഥിരം വിവാദങ്ങൾ സൃഷ്ടിച്ചു അവഹേളിക്കുവാൻ ശ്രമിക്കുന്നവർ ,മാർപാപ്പയെ സ്തുതിച്ചു പറയാറുണ്ട് .സഭയുടെ പഠനങ്ങളും കാഴ്ചപ്പാടുകളുമാണ് മാർപാപ്പാമാർ പറയുന്നത് .അതിൽ ചിലത് സന്ദർഭത്തിൽനിന്നും അടര്ത്തിയെടുത്തു പറയുന്നത് ക്രൈസ്തവ വിരുദ്ധ മാധ്യമങ്ങളാണ് .ഇത്തരം പ്രചാരണത്തിലൂടെ യഥാർത്ഥ വിശ്വാസികളെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ചിലപ്പോൾ ഇവർക്ക് കഴിയാറുണ്ട് . ക്രൈസ്തവ വിശ്വാസങ്ങൾ പ്രഘോഷിക്കുമ്പോൾ ലക്ഷ്യവും മാർഗവും ഒരുപോലെ വിശുദ്ധമായിരിക്കണമെന്നും സഭയ്ക്ക് നിർബന്ധമുണ്ട് .

ക്രൈസ്തവർ എല്ലാവിഭാഗം ജനങ്ങളുമായി സ്നേഹിച്ചും സഹകരിച്ചും ജിവിക്കണമെന്നാണ് പഠിപ്പിക്കുന്നത് .അതുകൊണ്ടാണ് പെൺകുട്ടികളും യുവതികളുമടക്കം വിവിധ ദേശങ്ങളിൽപോയിപ്പോലും പഠിക്കാനും ജോലിചെയ്യാനും അനുവദിക്കുന്നതും ,അതിന് തയ്യാറാക്കുന്നതും .

നഴ്‌സിങ് മേഘലകളിലടക്കം അന്യദേശത്തുപോയി അവിടുത്തെ ആചാരാനുഷ്ട്ടങ്ങളെ മാനിച്ചുകൊണ്ട് ജോലിചെയ്യുന്നതും .മുൻ വിധികളില്ലാതെ ദേശങ്ങളെയും മനുഷ്യരെയും സാമൂഹ്യവ്യവസ്ഥകളെയും ഉൾക്കൊള്ളാനുള്ള മനോഭാവം ക്രൈസ്ഥാവർക്കുണ്ടെന്നത്‌ വിസ്മരിക്കരുതേ .

ക്രൈസ്തവരെ ആക്ഷേപിക്കണോ ?

പൊതുജീവിതത്തിൽ വനിതകളടക്കം ഏറെ നിയന്ത്രണങ്ങൾ അനുഭവിക്കുന്ന വിവിധ വിഭാഗം സമൂഹങ്ങളുടെ ദുരവസ്ഥകൾ പുറത്തുവരുമ്പോൾ ,അതൊക്കെ മറക്കാനും മറ്റുചില വിവാദങ്ങൾ ചിലർക്ക് ആവശ്യമായിരിക്കാം .അതിന് സമാധാന കാംഷികളായ ക്രൈസ്തവരെ ആക്ഷേപിക്കണോ ?

ആടിനെ പട്ടിയാക്കാനും ,പിന്നെ പേപ്പട്ടിയാക്കി ചിത്രികരിച്ചു ,സമൂഹത്തെകൊണ്ട് തല്ലിക്കൊല്ലുന്ന തരത്തിലുള്ള ആധുനിക പ്രവണതകൾ വർധിച്ചുവരുന്നു . മാധ്യമങ്ങളുടെ സഹായത്തോടെ പ്രസ്ഥാനങ്ങൾ പാർട്ടികൾ പ്രത്യയശാസ്ത്രങ്ങൾ എന്നിവ നടത്തുമ്പോൾ സമൂഹം തിരിച്ചറിയണം . വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കും ,അത് വളർത്തുന്നവർക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട് . ചില വിഷയങ്ങൾ മറയ്ക്കാനും ,ജനങ്ങളുടെ പ്രധാന പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതിരിക്കാനും ” മാധ്യമങ്ങൾക്ക് ” ചില തീപ്പൊരി വിഷയങ്ങൾ വീണുകിട്ടുകയോ ,ഏറ്റെടുക്കുകയോ ചെയ്യുന്ന പതിവും ഇപ്പോഴുണ്ട് .

മാധ്യമങ്ങളുടെ മനസ്സറിയുവാൻ

കേരളത്തിലെ മാധ്യമങ്ങളുടെ മനസ്സറിയുവാൻ അതിൻെറ ഉടമസ്ഥതയും ,പ്രധാന പ്രവർത്തകരുടെ രാഷ്ട്രിയവും മനോഭാവങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളും മനസ്സിലാക്കുന്നത് നന്നായിരിക്കും .മാധ്യമങ്ങൾക്കു പരസ്യയിനത്തിലും ,ചർച്ചകൾ സ്പോൺസർചെയ്യുന്ന വ്യവസായ ഗ്രൂപ്പുകളാരെന്ന് അന്വേഷിക്കുമ്പോൾ ,ക്രൈസ്തവ വിരുദ്ധ വാർത്തകളുടെയും വീക്ഷണങ്ങളുടെയും ഉറവിടം കണ്ടെത്തുവാൻ എളുപ്പമാണ് .

വിവിധ കാരണങ്ങളാൽ വിശ്വാസം നഷ്ട്ടപ്പെട്ട വ്യക്തികൾ ,അവർ രൂപീകരിച്ച പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണവും പ്രയോജനപ്പെടുത്തുന്ന രീതിയും കൂടിവരുന്നതായി കാണുന്നു .വിശ്വാസം ,സഭാകാര്യങ്ങൾ എന്നിവ വേണ്ടതുപോലെ ലഭിക്കാത്തവരും ,ചർച്ചകളിൽ സ്ഥിരം വിളിക്കപ്പെടുന്നതും മാധ്യമ തന്ത്രങ്ങളുടെ ഭാഗമാണെന്ന് സംശയം ഉളവാക്കുന്നു .എന്തെങ്കിലുമൊക്കെ പറഞ്ഞു “തോറ്റുകൊടുക്കുന്ന ” പ്രദർശന മത്സരം .

സ്ഥിരം അവഹേളനത്തിൻെറ ആവർത്തനം കണ്ടുമടുത്ത കുടുംബങ്ങളിപ്പോൾ ചാനൽചർച്ചകൾ ഒഴിവാക്കുന്നു .അന്തിചർച്ചകൾ കാണുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവെന്ന യാഥാർത്ഥം പരസ്യക്കാർ അറിയാതിരിക്കാൻ ശ്രമിക്കുന്നു .മുട്ടനാടുകളെ ഏറ്റുമുട്ടാൻ ശ്രമിച്ച കുറുക്കന്മാർ പല വേഷങ്ങളിൽ മാറിമാറി എത്തുന്നു .

പഠനങ്ങൾ വേണം

സ്വാശ്രയ വിദ്യാഭാസനയത്തിൻെറ ഭാഗമായി ആധുനിക സ്ഥാപനങ്ങൾ ഉയർന്നുവരുമുമ്പുള്ള ,കേരളത്തിൻെറ അവസ്ഥയല്ല പിന്നീടുണ്ടായത് .ലാഭം മാത്രം നോക്കിഉയർന്നുവന്ന കച്ചവട മനോഭാവം മാത്രമുള്ള പുതിയ സ്ഥാപനങ്ങളുടെ നിലനിൽപ്പും സാമൂഹ്യ മാറ്റങ്ങൾക്കുവേണ്ടിയുള്ള വിവാദങ്ങൾക്കു കാരണമാകുന്നുവോ ?പഠനങ്ങൾ വേണം

പൊതുവിദ്യാഭാസത്തിൻെറ നന്മകൾ മറക്കരുത് ,വിവിധ മത സാംസ്‌കാരിക വിഭാഗ ഗത്തിലുള്ളവർ ഒരുമിച്ചുപഠിച്ചു വളരുന്ന മഹനീയ സംസ്‌കാരവും നമ്മുടെ നാടിൻെറ പാരമ്പര്യമാണ് . ക്രൈസ്തവ വിദ്യാഭാസ സ്ഥാപനങ്ങളുടെ നന്മയും തുറവിയും അറിയാത്തവരായി കേരളത്തിലരാണുള്ളത്‌ ?

പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,ഭാരതത്തിലെ സീനിയർ മെത്രാനാണ് .അദ്ദേഹം സി ബി സി ഐ ,കെസിബിസി എന്നിവയുടെ പ്രധാന ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട് .ഇപ്പോൾ സീറോ മലബാർ സഭയുടെ കുടുംബം ,വിശ്വാസികൾ ,ജീവൻെറ സംരക്ഷണം -എന്നി കമ്മീഷൻെറ ചെയർമാനായും പ്രവർത്തിക്കുന്നു .

ഈ കമ്മീഷൻെറ നേതൃത്വത്തിലാണ് വനിതകൾ ,അമ്മമാർ എന്നിവർ പ്രവർത്തിക്കുന്ന മാതൃവേദി , പ്രമുഹ അല്‌മായ പ്രസ്ഥാനമായ കത്തോലിക്കാ കോൺഗ്രസ് ,സഭയിലെ കുടുംബയൂണിറ്റുകളുടെ പൊതു കൂട്ടായ്‌മയായ ഫാമിലിയൂണിറ്റുകളുടെ വിഭാഗം , കുടുംബപ്രേഷിത വിഭാഗം , പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ..എന്നി വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് . ആഗോള തലത്തിൽ സഭയിലെ കുടുംബങ്ങൾ വിശ്വാസികൾ നേരിടുന്ന വിവിധ വിഷമങ്ങൾ , പ്രശ്നങ്ങൾ , പ്രതിസന്ധികൾ എന്നിവയെല്ലാം അറിയുവാൻ , പഠിക്കുവാൻ ,സമ്മേളനങ്ങളും വിശകലനങ്ങളും ചർച്ചകളും അദ്ദേഹം നടത്താറുണ്ട് .ഇത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും വേണം മാർ ജോസഫ് കല്ലറങ്ങാട്ടിൻെറ പ്രസംഗങ്ങളെ വിലയിരുത്തേണ്ടത് .അദ്ദേഹത്തിൻെറ പ്രസംഗത്തിൽ കമ്മീഷൻെറ കാര്യവും പരാമർശിക്കുന്നുണ്ട് .

മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗം

മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗം പൂർണമായും മുൻവിധിയില്ലാതെ കേട്ടവർക്ക്‌ അതിൽ വിയോജിപ്പോ വിദ്വേഷമോ കണ്ടെത്തുവാൻ കഴിയില്ല.കാളപെറ്റന്ന് കേട്ട് കയറുമായി ഇറങ്ങിവരെ അനുസ്മരിപ്പിക്കും വിധം, ഇപ്പോഴും മാർ കല്ലറങ്ങാട്ടിനെയും സഭയെയും അവഹേളിക്കുന്നവർ വസ്തുതകൾ തിരിച്ചറിയുവാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സ്വന്തം രാഷ്ട്രീയ പാർട്ടികളിലെ മൂല്യശോഷണം, അധികാരം മാത്രം ലക്ഷ്യംവെച്ചുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് പ്രബുദ്ധരായ നേതാക്കൾ പ്രാധാന്യം നൽകിയാൽ നന്നായിരുന്നു.

തിരുനാൾ ദിനത്തിൽ പള്ളിയിലെത്തിയ വിശ്വാസികളായ കുടുംബങ്ങളോട് കുട്ടികളുടെ വളർച്ചയിലും, പഠന പ്രവർത്തന മേഖലകളിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളിയിലെ സുവിശേഷ സന്ദേശത്തിൽ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു വിവാദം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരുടെ ദുരുദ്ദേശം തിരിച്ചറിയണം.

പാരമ്പര്യങ്ങളുള്ള പാലാ രൂപത

മഹത്തായ മതസൗഹാർദ പ്രവർത്തന യെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെയും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തുന്നവരുടെ ലക്ഷ്യവും മാർഗവും വിലയിരുത്തപ്പെടണം.

മത്സരിച്ചു പ്രസ്താവനയിറക്കുന്നവരും ലേഖനം എഴുതുന്നവരും സ്വയനിയന്ത്രണം ഏർപ്പുടുത്തുവാൻ ശ്രദ്ധിക്കണം. മികച്ച നേതൃത്വം ഇങ്ങനെയുള്ളവരെ നിയന്ത്രിക്കുവാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ നാട്

നമ്മുടെ നാടിൻെറ മഹനീയമായ പാരമ്പര്യം ,സ്നേഹ സൗഹാർദ്ദ സംസ്‌കാരം സംരക്ഷിക്കുവാൻ ക്രൈസ്തവ സഭകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് .

മാർപാപ്പ മാത്രമല്ല എല്ലാ അജപാലകരും ബൈബിളിലെ നല്ല സമരിയാക്കാരൻെറ ജീവിതമാണ് മാതൃകയാക്കുവാൻ പഠിപ്പിക്കുന്നത് .

നിന്നെപ്പോലെ നിൻെറ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞപ്പോൾ അയൽക്കാരനെ സ്നേഹിക്കാനും ,സഹോദരനെപ്പോലെ അംഗീകരിക്കാനും ആദരിക്കാനും ,സംരക്ഷണം നൽകുവാനും ഓരോ വിശ്വാസിക്കും സാധിക്കും .

സാബു ജോസ്,

നിങ്ങൾ വിട്ടുപോയത്