കേരളത്തിലെ മലയോരമേഖലകളിൽ അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യം, പരിസ്ഥതി ലോലം / ബഫർ സോൺ പ്രശ്നം , നിർബന്ധിത കുടിയിറക്ക്, വനം വകുപ്പിന്റെ ഗുണ്ടായിസം തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൊണ്ട് മറുപടി പറയാൻ കേരളത്തിലെ കർഷകർ ഒരുങ്ങുന്നു.ഇതു സംബന്ധിച്ച നിർണായക തീരുമാനം അടുത്ത ആഴ്ച്ച ചേരുന്ന കോ-ഓഡിനേഷൻ കമ്മറ്റി തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

അടുത്തിടെ മണ്ണാർകാട്, കേളകം , തിരുവമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ പരിപാടികളിൽ ഉണ്ടായ വൻ ജനപങ്കാളിത്തവും, തിരഞ്ഞടുപ്പിൽ മത്സരിക്കണമെന്ന കർഷകരുടെ അവശ്യവുമാണ് കർഷക സംഘടന ഇതിന് മുന്നിട്ടിറങ്ങാൻ കാരണം. ഇവരെ വൺ ഇന്ത്യ വൺ പെൻഷൻ പോലുള്ള സംഘടനകൾ പിൻതുണച്ചേക്കുമെന്നാണ് സൂചന.

കാഞ്ഞങ്ങാട്, ഇരിക്കൂർ, പേരാവൂർ , തിരുവമ്പാടി, നാദാപുരം, മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി, നിലമ്പൂർ, വണ്ടൂർ , മണ്ണാർക്കാട് , കോങ്ങാട് , ചാലക്കുടി, കോതമംഗലം , ദേവികുളം, പീരുമേട്, ഇടുക്കി, ഉടുമ്പൻചോല , റാന്നി, കോന്നി, പുനലൂർ , പാറശ്ശാല എന്നി മണ്ഡലങ്ങളിൽ വിവിധ കർഷക സംഘടനകളുടെയും സമാനമനസ്കരായ മറ്റു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാനാർഥികളെ നിർത്തി കരുത്ത് തെളിയിക്കാനാണ് കർഷകർ ഒരുങ്ങുന്നത്.

തെലുങ്കാനയിലെ മഞ്ഞൾ കർഷകരോട് നിഷേധാത്മക സമീപനം എടുത്ത തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ , കർഷകർ പ്രതിഷേധ സൂചകമായി നിരവധി സ്ഥാനാർത്ഥികളെ നിറുത്തുകയും ആ സ്ഥാനാർത്ഥികൾ എല്ലാവരും ചേർന്ന് ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടുകയും ,മുഖ്യമന്ത്രിയുടെ മകൾ പരാജയപ്പെടുകയുംചെയ്തിരുന്നു. ആ മാതൃക പിന്തുടർന്ന് കൊണ്ട് ജയ പരാജയങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്ക് കർഷകൻ എന്ന ഒറ്റ വികാരത്തിൽ ഊന്നി നിന്നുകൊണ്ട്, കക്ഷി രാഷ്ട്രീയ ബന്ധനങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് കർഷകന്റെ നിലനില്പിനായി പോരാടേണ്ട സമയമായി എന്നാണ് മലയോര കർഷകരുടെ നിലപാട്.

വന്യമൃഗ ശല്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയോര മേഖലയിലെ കർഷകരുടെ നാവായി മാറിയ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നു എന്നാണ് ലഭ്യമായ വിവരങ്ങൾ.

മുകളിൽ പറഞ്ഞ 20 നിയോജകമണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടന്നാണ് വിലയിരുത്തൽ.വനം വകുപ്പും , കൃഷി വകുപ്പും , റെവന്യു വകുപ്പും ഒരു പാർട്ടിയുടെ കൈവശം ഇരുന്നിട്ടും, കർഷകരെ സഹായിക്കുന്ന നിലപാടുകൾക്ക് പകരം, തികച്ചും കർഷക വിരുദ്ധ നിലപടുകൾ മാത്രം സ്വീകരിച്ചു കൊണ്ട് കേരളത്തിലെ കർഷകർക്ക് കഴിഞ്ഞ 5 വർഷം ദുരിതങ്ങൾ മാത്രം സമ്മാനിച്ച CPI എന്ന പാർട്ടിയുടെ സ്ഥാനാർത്ഥികളെ മുന്നണി ബന്ധങ്ങൾക്ക്‌ അതീതമായി തെരഞ്ഞു പിടിച്ചു തോൽപ്പിക്കാനും കർഷകർ പദ്ധതിയിടുന്നു

Jestin George

നിങ്ങൾ വിട്ടുപോയത്