കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും.[സങ്കീര്‍ത്തനങ്ങള്‍ 127 : 3]

മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല !

ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാവാൻ സവിശേഷമായ വിളി ലഭിച്ച ദമ്പതിമാർ ആ വിളിക്ക് പ്രത്യുത്തരം നൽകേണ്ടത് ജീവനോട് തുറവിയുള്ള ഒരു സമീപനം ദാമ്പത്യജീവിതത്തിൽ പുലർത്തിക്കൊണ്ടാണ്‌. മക്കളെ ദാനമായി നൽകുന്നതും അവരുടെ എണ്ണം നിശ്ചയിക്കുന്നതും കർത്താവാണ്.

ഉണ്ണിമോനെ ദാനമായി ലഭിച്ചതിനു ശേഷം തുടർന്നു രണ്ടു തവണ കൂടി ഗർഭപാത്രത്തിൽ കുരുന്നു ജീവനുകൾ ഉരുവായെങ്കിലും 3 മാസത്തിനപ്പുറം ആ ജീവന്റെ തുടിപ്പുകൾ നൽകിയ സന്തോഷം നീണ്ടു നിന്നില്ല .

കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!” എന്നു പ്രാർത്ഥിച്ചുകൊണ്ട് നുറുങ്ങിയ ഹൃദയം കർത്താവിനു ക്യതജ്ഞതാ ബലിയായി അർപ്പിച്ച നാളുകളിലാണ് ഈശോ ജീവന്റെ മൂല്യത്തെക്കുറിച്ച് ആഴത്തിൽ പഠിപ്പിച്ചതും ജീവന്റെ ശുശ്രൂഷകനാവാൻ വിളിച്ചതും .

മക്കളില്ലാത്ത ദമ്പതികൾക്ക് ദൈവം നൽകിയിരിക്കുന്ന ദാനം പ്രസവിക്കാതെ തന്നെ എല്ലാ കുഞ്ഞുങ്ങളെയും സ്വന്തം മക്കളായി സ്വീകരിക്കാനുള്ള ക്യപയാണ് .

ഒരു കുഞ്ഞിനെ മാത്രം ലഭിച്ച ദമ്പതികൾ തങ്ങളുടെ ഏകജാതനെയെന്നവണ്ണം എല്ലാ ജീവനെയും സ്നേഹിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

കൂടുതൽ മക്കളെ ദാനമായി ലഭിക്കുന്നതും കർത്താവിന്റെ അനന്തജ്ഞാനത്തിൽ നിന്നും ഉരുവാകുന്ന ദൈവിക പദ്ധതികൾ തന്നെ !

അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും.[ലൂക്കാ 12 : 48]

Bobby Thomas

നിങ്ങൾ വിട്ടുപോയത്