In your hearts honor Christ the Lord as holy(1 Peter 3:15)

യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍. നാം നമ്മുടെ ഹൃദയത്തിൽ മറ്റു പല കാര്യങ്ങൾക്കും ആണ് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. പലപ്പോഴും നാം ഒന്നാം സ്ഥാനം നൽകുന്നത് നമ്മുടെ ഭാവിക്കും ജോലിക്കും മക്കൾക്കും സമ്പത്തിനും അങ്ങനെ മറ്റു പല കാര്യങ്ങൾക്കും ആയിരിക്കും. ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. പാപം ചെയ്യുമ്പോഴും, വചനം അനുസരിക്കാതിരികുമ്പോഴും, ദൈവഹിതത്തിന് എതിരായി ജീവിക്കുമ്പോഴും നാം ദൈവത്തെ തള്ളി പറയുന്നു

ജീവിതത്തിൽ പല സാഹചര്യങ്ങളിലും ദൈവത്തിന്റെ പുത്രനും പുത്രിയുമെന്ന വില മറന്നുകൊണ്ട് നാം ജീവിക്കാറുണ്ട്. അപ്പോഴെല്ലാം നമ്മുടെ ആത്മാവിന്റെ യഥാര്‍ത്ഥ തേജസിന് മങ്ങലേല്‍ക്കുന്നു. അതിനാല്‍ ദൈവമക്കള്‍ക്ക് ചേരാത്തത് എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ദൈവത്തെ മറക്കുന്നവന്റെ അവസാനം എന്താകുമെന്ന് സങ്കീർത്തനത്തിൽ 50: 22ൽ പറയുന്നു ദൈവത്തെ മറക്കുന്നവരേ,ഓര്‍മയിലിരിക്കട്ടെ, ഞാന്‍ നിങ്ങളെ ചീന്തീക്കളയും; രക്‌ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.

ഇന്ന് ദൈവത്തിന് നന്ദി പറയാൻ നിങ്ങൾ ഓർക്കുന്നുണ്ടോ? ഓരോ ദിവസവും ദൈവം നിങ്ങൾക്ക് നൽകിയ പുതിയ ദിവസങ്ങളാണ്. അവന്റെ കരുണ ഓരോ ദിവസവും പുതിയതാണ്. അവൻ നിങ്ങൾക്കായി ചെയ്ത എല്ലാത്തിനും നിങ്ങൾ അവനോട് ശരിക്കും നന്ദി പറഞ്ഞിട്ടുണ്ടോ അതോ ഇതുവരെ ഉത്തരം ലഭിക്കാത്ത പ്രാർത്ഥനാ അഭ്യർത്ഥനകൾക്ക് നിങ്ങൾ ദൈവത്തോട് അസ്വസ്ഥനാണോ? നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുക, സ്‌നേഹം ചൊരിയുക, ദൈവത്തെ സ്തുതിക്കുക, എന്നിവ നിങ്ങളുടെ ജീവിതശൈലിയായിരിക്കണം. സ്തുതി എപ്പോഴും നിങ്ങളുടെ ചുണ്ടുകളിൽ ഉണ്ടായിരിക്കണം. ജീവിതത്തിൽ ദൈവത്തിന്റെ നേട്ടങ്ങൾ മറക്കരുത്. നാം ഓരോരുത്തർക്കും സൃഷ്ടാവായ ദൈവത്തിന് ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്