സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ 1952-ൽ നടന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ നോട്ടീസാണ് ഇത്.
എഴുപതു വർഷങ്ങൾക്കു മുമ്പ് വ്യാകുലാംബികയെക്കുറിച്ച് പ്രസംഗിക്കാൻ ഒരു അല്മായനെ നിയോഗിച്ചത് എന്ത് അഭിമാനം നല്കുന്ന ഒരു ചരിത്രമാണ്!
രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്നതിനും പത്തു വർഷങ്ങൾക്കു മുമ്പാണിത് എന്നോർക്കണം. ഇന്ന് സിനഡൽ സഭ, കേരള സഭാനവീകരണം എന്നീ ലക്ഷ്യങ്ങളോടെ മുന്നേറുന്ന നമ്മുടെ സഭയ്ക്ക് ഇതൊക്കെ കൃത്യമായ ദിശാബോധം നല്കും എന്നു കരുതാം.
മാമ്മോദീസ എന്ന കൂദാശയിൽ കേന്ദ്രീകൃതമായുള്ള സഭാദർശനമേ സിനൊഡാലിറ്റിയും നവീകരണവും സാധ്യമാക്കുകയുള്ളൂ.
മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും പുരോഹിത-പ്രവാചക -രാജകീയ ദൗത്യങ്ങളെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങൾ ഉണ്ടാകണം.
ക്ലെരിക്കലിസത്തിൻ്റെ അതിപ്രസരം ഒഴിവാക്കാൻ ബോധപൂർവകമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്…
Joshyachan Mayyattil