For we are the aroma of Christ to God among those who are being saved and among those who are perishing. (2 Corinthians 2:15) 🛐

ക്രിസ്തു നാം ഓരോരുത്തരെയും ഭൂമിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്, യേശുക്രിസ്തുവിന്റെ സ്ഥാനപതികൾ ആകാനാണ്. നാം ഒരോരുത്തരും മറ്റുള്ളവരുടെ ഇടയിൽ ക്രിസ്തുവിൻറെ പരിമളം ആയി മാറണം. നാം ക്രിസ്തീയ ജീവിതത്തിൽ പലപ്പോഴും അവഹേളിക്കപ്പെടാം, നിന്ദിക്കപ്പെടാം, ശിക്ഷിക്കപ്പെടാം എങ്കിലും സാഹചര്യങ്ങൾ നോക്കാതെ നാം ക്രിസ്തുവിന്റെ പരിമളം ആയി മാറണം. ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം നാം ഒരോരുത്തരുടെയും ക്രിസ്തുവിലുള്ള ജീവിതം.

നാം ഒരോരുത്തരും ജോലി മേഖലകളിലും, സമൂഹത്തിലും, കുടുംബബന്ധങ്ങളിലും, പ്രതിസന്ധികളെ നോക്കാതെ ക്രിസ്തു ഉള്ളിൽ ജീവിക്കുന്ന വ്യക്തിയായി ജീവിക്കണം. ഗലാത്തിയാ 2 : 20 ൽ പറയുന്നു, ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. ക്രിസ്തു ഉള്ളിൽ ജീവിക്കുന്ന വ്യക്തി സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന വ്യക്തിയാകരുത്. ജോലി മേഖലകളിൽ പോലും പലപ്പോഴും കൈക്കൂലിയും, അഴിമതിയും നടത്താൻ പ്രേരിപ്പിക്കുമ്പോൾ നാം ക്രിസ്തുവിനു വേണ്ടി നിലകൊള്ളുന്നവർ ആയിരിക്കണം, കാരണം നാം ക്രിസ്തുവിൻറെ പരിമളം ആണ്.

പലപ്പോഴും നാം ക്രിസ്തുവിനു വേണ്ടി നിലകൊള്ളുമ്പോൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും, പലപ്പോഴും മറ്റുള്ളവർ ചോദിച്ചേക്കാം കർത്താവേ കർത്താവേ എന്നു നിലവിളിച്ചിട്ടും നിങ്ങളുടെ ജീവിതത്തിൽ മാറ്റം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഉദാഹരണമായി പറഞ്ഞാൽ അയൽവാസിയുടെ കുട്ടിയെ നേർവഴിക്ക് നടത്താനും, ശിക്ഷിക്കാനും നാം ഓരോരുത്തർക്കും അവകാശമില്ല. സ്വന്തം മക്കളെ മാത്രമേ നേർവഴിക്ക് നടത്താനും, ശിക്ഷിക്കാനും അവകാശമുള്ളൂ. ഇതുപോലെ തന്നെയാണ് നാം ഒരോരുത്തരുടെയും കാര്യത്തിൽ, നാം ദൈവത്തിൻറെ മക്കൾ ആയതുകൊണ്ട്, നേർവഴിക്ക് നടത്താനായി ദൈവത്തിന് നാം ഓരോരുത്തരെയും ശിക്ഷിക്കാനും അവകാശമുണ്ട്. ആയതിനാൽ ഏതു പ്രതിസന്ധികളും, ഏതവസ്ഥയിലും, ക്രിസ്തുവിൻറെ പരിമളം ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്