വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടം ബസലിക്ക റെക്ടർ ആയിരുന്ന മോൺ: ജോസഫ് തണ്ണിക്കോട്ട്‌ നിര്യാതനായി . സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസെഫ് തണ്ണികൊടച്ചന്റെ വിടവാങ്ങൽ പൊതുസമൂഹത്തിനും വിശിഷ്യാ ലത്തീൻ സഭയ്ക്കും തീരാനഷ്ടമാണ്. 🌹🌹ആദരാഞ്ജലികൾ🌹🌹

ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം നാളെ(16.2.2021 ചൊവ്വാഴ്ച) വൈകിട്ട് 4.30ന് നീറിക്കോട് സെൻറ് ജോസഫ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.

നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ബഹു. തണ്ണിക്കോട്ടച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്.

തുടർന്ന് 4.30 വരെ ദൈവാലയത്തിലും പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കുന്നതാണ്.

വൈകീട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്ക്കാര ശുശ്രൂഷ ആരംഭിക്കും. നമ്മുടെ പ്രിയപ്പെട്ട മോൺ. ജോസഫ് തണ്ണിക്കോട്ടിൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

ആദരാഞ്ജലികൾ….വരാപ്പുഴ അതിരൂപതയിലെ വൈദീക ശ്രേഷ്ഠന് പ്രണാമം…നിത്യ തേജസ്സ് ഈ ആത്മാവിന്റെ മേൽ പ്രകാശിക്കട്ടെ…

നിങ്ങൾ വിട്ടുപോയത്