ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തി കാണിക്കുക കൊച്ചു പിള്ളേരുടെ സ്വഭാവമാണ്… ആ കുട്ടികളെ പോലെയാണ് ഇന്ന് ചിലർ… ഒരു ക്രൈസ്തവ സന്യാസിനിക്ക് തൻ്റെ ജീവിതാന്തസിന് നേരെ ഉയരുന്ന അപവാദങ്ങളെ ചോദ്യം ചെയ്യാനോ… ആൾക്കൂട്ടം വിളിച്ചുപറയുന്ന പൊട്ടത്തരങ്ങൾ അല്ല യഥാർത്ഥ സന്യാസം എന്ന് എഴുതാനോ ഒരു വൈദികൻ്റെയും സഹായം ആവശ്യമില്ല… വാക്കുകളെ വാക്കുകൾ കൊണ്ടും ആശയങ്ങളെ ആശയങ്ങൾ കൊണ്ടും നേരിടാൻ കഴിയാതെ വരുമ്പോൾ ആദ്യം ചിലർ ഫോട്ടോ എടുത്തു കൊണ്ട് പോയി വൃത്തികേടുകളും തെറിയും എഴുതി പിടുപ്പിച്ച് വ്യക്തിഹത്യ ചെയ്യാൻ നോക്കി… പക്ഷെ അതിലും തളരുന്നില്ല എന്ന് കണ്ടപ്പോൾ ഇനി ഒറ്റ മാർഗ്ഗം മാത്രമേ അവർക്ക് മുമ്പിൽ ഉള്ളൂ, ഞാൻ ഫെക്ക് ആണെന്ന് പറഞ്ഞ് പരത്തുക..

പിന്നെ ഫെയ്‌സ് ബുക്കിൽ ലൈവിൽ വരാൻ പറഞ്ഞ് ചിലര് വെല്ലുവിളികൾ ഒക്കെ നടത്തുന്നത് കണ്ടു… അവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ വികലമായ കാഴ്ച്ചപ്പാടുകൾക്ക് ഒപ്പം തുള്ളുന്ന പാവയല്ല ഞാൻ… തീർച്ചയായും അടുത്ത അവധിക്ക് വരുമ്പോൾ വ്യക്തമായ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും. കുറച്ച് മാസങ്ങൾ കൂടി ഒന്ന് ക്ഷമിക്ക് സഹോദരങ്ങളെ…

എൻ്റെ സമർപ്പിത ജീവിതത്തെപ്പറ്റിയും സ്പോർട്സ് ജീവിതത്തെപ്പറ്റിയും എൻ്റെ മൂത്ത സഹോദരിയും പിന്നെ സ്പോർട്സ് ഫീൽഡിൽ നാലു വർഷക്കാലം എൻ്റെ ഗുരുവായിരുന്ന ഡൊമിനിക് സാറിൻ്റെയും ഒരു അഭിമുഖം ഉള്ള ഒരു വീഡിയോയുടെ ലിങ്ക് ഈ പോസ്റ്റിനോടെപ്പം ഇടുന്നു. വോയിസ് ഓഫ് നൺസിന് വേണ്ടി 7 മാസം മുമ്പ് ചെയ്തതാണ്. ഇപ്പോൾ ഇതുകൊണ്ട് തൃപ്തിപ്പെടുന്നവർ അങ്ങ് തൃപ്തിപ്പെട്ടാൽ മതി. അല്ലാത്തവർ ഞാൻ ഫെക്ക് ആണെന്ന് അങ്ങ് ധരിച്ചോളുക… എനിക്ക് ഒരു നിർബന്ധവും ഇല്ല..

Sr Sonia Teres

.