സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ..
ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..
മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ ഇന്ന് അർദ്ധരാത്രി ലോഗ് ഔട്ട് ചെയ്താൽ പിന്നെ 50 ദിവസത്തേക്ക് ഈ നിലയത്തിൽ നിന്നും പ്രേക്ഷേപണം ഒന്നും ഉണ്ടായിരിക്കില്ല എന്ന് സദയം അറിയിച്ചു കൊള്ളുന്നു..
മീനും ഇറച്ചിയും ഉപേക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും ചിലർക്കെങ്കിലും സോഷ്യൽ മീഡിയ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കുക എന്നത്..
സ്ഥിരമായി FB യൂസ് ചെയ്യുന്നവർ ഫോൺ എടുത്താൽ ഫേസ്ബുക്ക് തുറന്നു നോക്കിയില്ലെങ്കിൽ എന്തോ ബുദ്ധിമുട്ടാണ്..
ആ ബുദ്ധിമുട്ടിനെ 50 ദിവസത്തേക്ക് നേരിടാൻ തന്നെ ആണ് ഉദ്ദേശം..
” ഈശോയെ.. പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ”
Joji Kolenchery