ജീവിതത്തിൽ നാം ദൈവത്തിന്റെ മക്കൾ ആണെന്ന് പറയുകയും, എന്നാൽ നാം ഓരോരുത്തരുടെയും പ്രവർത്തികൾ തിന്മയുടേതാണെങ്കിൽ ക്രിസ്തീയ ജീവിതം ഫലമില്ലാത്തതും, ശൂന്യവുമാണ്. മത്തായിയുടെ നാലാം അദ്ധ്യായത്തിൽ ലോകം സാത്താൻ ഉള്ളതാണെന്ന് പറയുന്നു. നന്മ പ്രവർത്തികളും സ്വർഗ്ഗരാജ്യവുമാണ് ദൈവത്തിൻറെ മക്കൾക്ക് ഉള്ളത്. എന്നാൽ ദൈവരാജ്യം ലക്ഷ്യം വയ്ക്കാതെ ലോകത്തെ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ തെറ്റു പറ്റിയിരിക്കുന്നു എന്നാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. “ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ് (1കൊറി 15:19).

നാം പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമുണ്ട്, പ്രവർത്തികൾ കൊണ്ടല്ലാതെ എങ്ങനെ വാക്കുകൾ കൊണ്ട് കർത്താവിനെ പ്രീതിപ്പെടുത്താം എന്നുള്ള കാര്യം. ലോകത്തിൻറെ ഭാഷയിൽ പറഞ്ഞാൽ മാർക്കറ്റിംഗ് തന്ത്രം അഥവാ വിപണനതന്ത്രം. നാം ഒരു കടയിൽ ചെന്നാൽ നമ്മുടെ വ്യക്തി ജീവിതത്തിൽ ആവശ്യമില്ലാത്ത വസ്തുപോലും, വിപണന തന്ത്രത്തിലൂടെ നാം ഓരോരുത്തരെയും വാങ്ങിപ്പിക്കാൻ ശ്രമിക്കും, ഇതുപോലെതന്നെ ചില വ്യക്തികൾ വാക്കാലും സ്തുതിഗീതങ്ങളാലും, ഉപവാസത്താലും, പ്രവർത്തിയോ വിശുദ്ധിയോടെ കൂടാതെ എങ്ങനെ കർത്താവിനെ പ്രീതിപ്പെടുത്താം എന്ന് നാം വിചാരിക്കും. എന്നാൽ കർത്താവ് കാണുന്നത് നാം ഓരോരുത്തരുടെയും ഹൃദയങ്ങളെയാണ്.

സുവിശേഷം പ്രസംഗിച്ചാൽ മാത്രം പോരാ, നാം ഒരു സുവിശേഷം ആയി മാറണം. യാക്കോബ്‌ 1 : 22 ൽ പറയുന്നു, നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്‌മവഞ്ചകരാകാതെ അത്‌ അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. നാം ഓരോരുത്തരുടെയും ജീവിതം സുവിശേഷം ആയി മാറാൻ, ദൈവത്തിൻറെ കൃപയും പരിശുദ്ധാത്മാവിന്റെ ശക്തിയും, ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അധികമായി നൽകിയിട്ടുണ്ട്. വാക്കുകൾ കൊണ്ട് മാത്രം കർത്താവിനെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കാതെ, വിശുദ്ധിയോടുകൂടിയും, നൻമ പ്രവർത്തികൊണ്ടും നാം ഓരോരുത്തർക്കും കർത്താവിനെ പ്രീതിപ്പെടുത്താം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്