തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു.

എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ

🙏 കഠിനാദ്ധ്വാനിയും നിതാന്ത പരിശ്രമശാലിയുമായ സൈമൺ ജീവിത മാർഗമായ മരം മുറി തൊഴിലിനിടയിൽ മരത്തിൽ നിന്നും താഴെ വീണ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 11 കുഞ്ഞുങ്ങൾക്ക് ഉദരത്തിൽ പ്രവേശനം നൽകിയ സൈമണിന്റെ ഭാൎയ്യ ബിന്ദു പന്ത്രണ്ടാമത്തെ കുഞ്ഞിനെ രണ്ടു മാസമായി ഉദരത്തിൽ വഹിക്കുന്നു.

നിലവിൽ 9 മക്കൾ (6 ആണ് + 3 പെണ്ണ്) കൂടെയുണ്ട്. ഒരാൾ 2 മാസമായി ഉദരത്തിലും. സൈമണിന്റെ വേർപ്പാട് പ്രോലൈഫ് പ്രവർത്തകർക്ക് ഒരു തീരാ നഷ്ടമാണ്.

തൃശൂർ അതിരൂപത വലിയ കുടുംബങ്ങളെ 2011 മുതൽ എല്ലാ വർഷവും ആദരിച്ചു വരുന്നുണ്ട്. “ല്ഹ യിം മീറ്റ് ” എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത പ്രോഗ്രാമിന്റെ പ്രധാന പ്രവർത്തകൻ കൂടിയാണ് സൈമൺ🙏

സൈമൺന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ട് …..

ജെയിംസ് ആഴ്ച്ചങ്ങാടൽ,

പ്രസിഡണ്ട് , തൃശൂർ അതിരൂപത പ്രോലൈഫ് സമിതി🌹🙏🌹🙏🌹🙏🌹🙏🌹

🙏പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടു
ആദരാജ്ഞലികൾ അർപ്പിക്കുന്നു.

🙏🌹🌹
പ്രൊ ലൈഫ് സമിതയുടെ ആത്മാർത്ഥതയുള്ള നേതാവ്.🙏

10 മക്കളുടെ പിതാവാണ് അദ്ദേഹം
നല്ല പിതാവ് 🙏

തൃശ്ശൂരിൽ മാത്രമല്ല, കൊച്ചിയിലും തിരുവന്തപുരത്തും പ്രൊ ലൈഫ് ശുശ്രുഷകൾക്കായി എത്തിച്ചേരുന്ന ഈ ജീവന്റെ സംരക്ഷകന്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.


വേർപാടിൽ വേദനിക്കുന്ന
കുടുംബത്തെ,
തൃശൂർ അതിരൂപതാ സമിതിക്കു,
സഹ പ്രവർത്തകർക്ക്
അനുശോചനം
അറിയിക്കുന്നു.
വേദനയോടെ 🙏
സസ്നേഹം,
സാബു ജോസ് ,പ്രസിഡണ്ട്

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.

നിങ്ങൾ വിട്ടുപോയത്