ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ

ഡോ. കെ.എം. ഫ്രാൻസിസ്കേരളത്തിലെ സീറോ മലബാർ സഭയിൽ ആരാധനാക്രമ വിവാദം നില നിൽക്കുകയാണ്. സീറോ മലബാർ സഭയിലെ മെത്രാൻ സംഘം ഐക്യകണ് ണ്ടേനെ സ്വീകരിച്ച ആരാധനയുടെ ക്രമം സ്വീകരിക്കാൻ ചില വൈദീകർ എതിർപ്പ് പ്രകടിപ്പിക്കുന്നു. വൈദീകർക്ക് ആരാധനാ ക്രമം സംബന്ധിച്ച് പൂർണ്ണ മായ ജ്ഞാനമുണ്ടെങ്കിലും അത്മായരിൽ ഭൂരിഭാഗം പേർക്കും ലിറ്റർജി വിവാദ ത്തിന്റെ അടിവേരുകളെക്കുറിച്ചുള്ള ജ്ഞാനം പരിമിതമാണ്. അതുകൊണ്ട് പരിശുദ്ധ ആരാധനാക്രമം(ഹോളിലിറ്റർജി) എന്താണ്? ലിറ്റർജിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ആരാണ് കൈക്കൊള്ളുക? ലിറ്റർജിയിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും എന്താണ്? ലിറ്റർജി എങ്ങിനെയാണ് സഭാ സമൂഹങ്ങൾ തമ്മിലുള്ള അനൈക്യത്തിന് കാരണമായത്? എന്തുകൊണ്ടാണ് കത്തോലിക്കാ സഭയുടെ അധികാരകേന്ദ്രമായ പരിശുദ്ധ പിതാവ് സീറോ മലബാർ സഭ സിനഡിനോട് ആരാധനാ ക്രമത്തിന്റെ പാരമ്പര്യ ത്തിലേയ്ക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുന്നത്? എന്നീ ചില കാര്യങ്ങളാണ് ഈ പഠനം ചർച്ച ചെയ്യുന്നത്.

ഹോളി ലിറ്റർജി എന്നാൽ എന്ത്?

ഹോളി ലിറ്റർജി എന്നാൽ പരിശുദ്ധമായ ആരാധനാ ക്രമം എന്നാണ് അർത്ഥം. യേശുവിന്റെ ഏക കല്പനയ്ക്ക് മൂന്ന് തലമുണ്ട്. a) ദൈവത്തെ സ്നേഹിക്കുക (Spirituality) b) അവനവനെ സ്നേഹിക്കുക (Moral Life) c) മറ്റുള്ളവരെ സ്നേഹക്കുക (Ethical Life) എന്നിവയാണ് അവ. ഇതിൽ ഏറ്റവും അടിസ്ഥാനം ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ദൈവം മനുഷ്യനു നൽകുന്ന സ്നേഹത്തിന് നന്ദിപറയുക എന്നതാണ് മനുഷ്യന് ദൈവത്തെ സ്നേഹിക്കാനുള്ള പ്രാഥമിക മാർഗ്ഗം. അതുകൊണ്ട് ദൈവാരാധനയുടെ കേന്ദ്രം നന്ദി പ്രകാശനമാണ്. എന്നെ സൃഷ്ടിക്കുകയും, രക്ഷിക്കുകയും, പരിപാലിക്കു കയും ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെ ഓർമ്മിച്ചു (Anamnesis) നന്ദി പറയുന്നു. അതിനാൽ ആരാധന ഓർമ്മയാചരണവും കൂടിയാണ്. ആരാധനയിലൂടെയും, ധാർമ്മിക ജീവിതത്തിലൂടെയും, നീതി പ്രവർത്തിയ്ക്കുന്നതിലൂടെയും ഒന്നായിത്തീരുന്ന സമൂഹമാണ് സഭ

ഈ ഓർമ്മയാചരണത്തിന്റെ കേന്ദ്രം യേശുവിന്റെ അപ്പം മുറിയ്ക്കൽ ശുശ്രൂഷയാണ്. ഈ ശുശ്രൂഷയാകട്ടെ യേശുവിന്റെ കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും പരിശുദ്ധാത്മാവിനെ നൽകിയതിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാണ്. ഈ മൂന്ന് കാര്യങ്ങളെയും ഒറ്റവാക്കിൽ പെസഹാരരഹസ്യം എന്നു പറയുന്നു. പെസഹാ രഹസ്യത്തിൽ പ്രകടിപ്പിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ ക്രിസ്തീയ ആരാധന സന്തോഷമാണ്. അതുകൊണ്ട് ക്രിസ്തീയ ആരാധനയെ ആഘോഷം (Celebration) എന്ന് വിളിക്കുന്നത്. ഈ ഓർമ്മയാചരണത്തിലൂടെ “ദൈവം തന്റെ ഏകജാതനെ നൽകാൻ തക്കവിധം വിശ്വപ്രപഞ്ചത്തെ സ്നേഹി ക്കുന്നുവെന്ന ഓർമ്മ ഏറ്റുപറഞ്ഞുകൊണ്ട് മനുഷ്യൻ നന്ദി പറയുന്നു.

മനുഷ്യന് മറവി രോഗമുള്ളതുകൊണ്ടാണ് (Amneisa) ദൈവം ഓർമ്മയാചരിക്കാൻ (Anamnesis) ആഹ്വാനം ചെയ്യുന്നത്. മണ്ണിൽ നിന്ന് രൂപം കൊണ്ട് മനുഷ്യനെ ദൈവം നിത്യതയിലാണ് (Eternity) പങ്കാളിയാക്കിയത്(ജ്ഞാനം 2:23) അതുകൊണ്ടു ജീവിതത്തിലേയ്ക്ക് പ്രവേശിച്ച ആദാമിന് ഞാൻ ദൈവമാണെന്ന് തോന്നാനുള്ള കാരണം. “ഒരുവൻ തന്നെ തന്നെ ദൈവത്തോളം ഉയർത്തി, അപ്പോൾ അവൻ മരണത്തോളം താഴ്ന്നു. മനുഷ്യൻ ഒരു പരിമിത സൃഷ്ടസത്തയാണെന്ന് മറക്കുന്നതാണ് എല്ലാ പാപങ്ങളുടേയും അമ്മ. ഈ പാപത്തിനുള്ള മറുമരുന്നാണ് ഓർമ്മയാചരണം.

പരിശുദ്ധ ആരാധനാക്രമത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്.

a) വിശുദ്ധ കൂദാശകൾ,

b) കാനോന നമസ്ക്കാരം,

c) വിശുദ്ധ കുർബാന എന്നിവയാണ് അവ. ഇവയ്ക്കെല്ലാം സഭ നിശ്ചയിച്ച ഒരു രീതിയുണ്ട്.

ഈ രീതിയെ ക്രമം (order) എന്ന് വിളിയ്ക്കുന്നു. ഇവ മൂന്നും വ്യക്തിപരമായ ആരാധനയല്ല, സാമൂഹിക ആരാധനയാണ്. അതുകൊണ്ട് “ഞാൻ’ എന്ന പ്രയോഗം ഈ പ്രാർത്ഥനകളിൽ കാണുന്നില്ല. അതിനുപകരം “ഞങ്ങൾ’ എന്ന പ്രയോഗമാണ് ഉപയോഗിക്കപ്പെടുന്നത്.“ഞാൻ” എന്നതിനെ പൂർണ്ണമായി ഒഴിവാക്കി “ഞങ്ങൾ” എന്ന് മാത്രമാകു ന്നതാണ് കത്തോലിക്കാ ആരാധനാ രീതിയുടെ പരിമിതി.

ഞാൻ എന്നതിൽ നിന്ന് ഞങ്ങളിലേയ്ക്ക് വളരുന്നതാണ് ആത്മീയത. ഇതിലെ ഞാൻ അപ്രത്യക്ഷ മാകുന്നത് വ്യക്തിയെ മറക്കുന്നതിന് തുല്യമാണ്.

ആരാധനാ ക്രമം രൂപപ്പെട്ടത് എന്നാണ്?

യേശു ക്രിസ്തുവിന്റെ മരണശേഷം ദുഃഖിതരായ ശിഷ്യന്മാർ വ്യത്യസ്ത ഭാഗങ്ങളിലേയ്ക്ക് ചിതറിക്കപ്പെട്ടു. ഉത്ഥിതനായ ക്രിസ്തുവിനെ ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ പരിശുദ്ധാത്മാവ് വന്നുകഴിഞ്ഞപ്പോൾ അവർക്ക് എല്ലാം ഓർമ്മ വന്നു. പരിശുദ്ധാത്മാവിന്റെ അഭാവമാണ് മറവിയുടെ കാരണം.

പ്രാർത്ഥന, ഓർമ്മ പങ്കുവെയ്ക്കൽ, അപ്പം മുറിക്കൽ, കൈവശമുള്ളത് ഇല്ലാത്തവർക്ക് പങ്കുവെയ്ക്കൽ (Acts 2:42) ഇതായിരുന്നു ആദിമ ആരാധനക്രമം. മറ്റു മതവിഭാഗങ്ങളെപ്പോലെ എഴുതിവെയ്ക്കപ്പെട്ട ഗ്രന്ഥങ്ങൾ ഒന്നും തന്നെ ക്രിസ്തുമതത്തിനില്ല.

ക്രിസ്തുവിൽ കേന്ദ്രീകരിക്കപ്പെട്ട സമൂഹമാണ് ക്രൈസ്ത വർ. ബൈബിളിൽ കേന്ദ്രീകരിക്കപ്പെട്ട സമൂഹമല്ല ക്രൈസ്തവർ. ആരാധനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ വെളിപ്പെട്ട ഓർമ്മ കുറിപ്പുകൾ മാത്രമാണ് പുതിയ നിയമം. ആരാധനയുടെ കേന്ദ്രമോ, അപ്പം മുറിക്കൽ ശുശ്രൂഷയും.

യേശു തന്നെ പഠിപ്പിച്ചിരുന്നു. അപ്പം മുറിയ്ക്കൽ ശുശ്രൂഷയിലൂടെയാണ് ഐക്യമുണ്ടാകുന്നത്, ഏകശരീരമായി മാറുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമം രൂപപ്പെടുന്നതിനു മുമ്പു തന്നെ ആരാധനാ രീതികൾ രൂപപ്പെട്ടിരിക്കാം.

സഭയുടെ ആരംഭ കാലഘട്ടത്തിൽ തന്നെ ആരാധനാ രീതികളെ കുറിച്ചുള്ള തർക്കം നിലനിൽക്കുന്നതായി കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് യഹൂദ ആരാധനാ രീതികൾ തുടരണമോ എന്നതാണ്.സഭയുടെ ആരംഭ കാലഘട്ടത്തിൽ തന്നെ ആരാധനാ രീതികളെ കുറിച്ചുള്ള തർക്കം നിലനിൽക്കുന്നതായി കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് യഹൂദ ആരാധനാ രീതികൾ തുടരണമോ എന്നതാണ്.

യഹൂദമതത്തിന്റെ ആരാധനാ രീതികൾ കാലഹരണപ്പെട്ടതാണെന്ന് ഹെബ്രാ യർക്കെഴുതിയ ലേഖനത്തിലൂടെ വി. പൗലോസ് തെളിയിക്കുന്നു. ഇത് യേശു ക്രിസ്തുവിന്റെ ജീവിതത്തിൽ കാണാവുന്നതാണ്. ഒന്നാമതായി അഞ്ചപ്പം അയ്യായിരം പേർക്ക് വിളമ്പുന്ന സംഭവം പരിശോധിക്കാം. ഇതിലെ “അഞ്ചപ്പ ത്തിന് ഒരു പ്രസക്തിയുണ്ട്. യഹൂദ ആചാരമനുസരിച്ച് ദേവാലയത്തിലെ കാഴ്ച യപ്പം ഭക്ഷിക്കാനുള്ള കുത്തകാവകാശം പുരോഹിതന്മാർക്കായിരുന്നു. എന്നാൽ ദാവീദ് അത് വിശപ്പടക്കാൻ ഉപയോഗിച്ചു. യേശു ഈ “അഞ്ചപ്പം ലോകം മുഴുവനുമായി പങ്കുവെച്ചു. വിവാഹ വിരുന്നിൽ വസ്ത്രം ധരിക്കാതെ (മത്തായി 14:13, ഉല്പത്തി 3:21, മത്തായി 22:11, മാമ്മോദീസയിലെ ആചാരം) അയോഗ്യത യോടെ പ്രവേശിക്കരുതെന്ന് യേശു വ്യക്തമാക്കുകയും ചെയ്തു.

മറ്റൊരു സംഭവം ഓശാനയാണ്. യഹൂദന്മാരുടെ ദേവാലയത്തിലേയ്ക്കും, അതിവിശുദ്ധ സ്ഥലത്തേയ്ക്കുമുള്ള പ്രവേശനം പുരോഹിതന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഓശാന ദിവസം യേശു എല്ലാ മനുഷ്യരേയും ദേവാലയത്തിലേയ്ക്ക് (ദൈവ രാജ്യത്തിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു.ഇതുപോലുള്ള നൂറുകണക്കിന് സംഭവങ്ങൾ മനസ്സിലാക്കാതെ “യേശു വിനെ യഹൂദ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ തളച്ചിടാൻ ശ്രമിച്ച യഹൂദ ക്രിസ്ത്യാനികൾക്ക് നൽകിയ പ്രബോധനമാണ് ഹെബ്രയർക്കെഴുതിയ ലേഖനം. അന്നു മുതൽ ഇന്നുവരെയുള്ള സഭാ തർക്കങ്ങൾ മുഴുവന്റെയും കേന്ദ്രം ആരാധനാ രീതിയിലും, ഉള്ളടക്കത്തിലുള്ള വിരുദ്ധാഭിപ്രായങ്ങളാണ്. അതു കൊണ്ടു തന്നെ ആരാധനയിലും അതിന്റെ ഉള്ളടക്കത്തിലുമുള്ള ഐക്യമാണ് വ്യത്യസ്ഥ സഭകളുടെ ഐക്യത്തിന്റെ സ്രോതസ്സെന്ന് ആദ്യമേ മനസ്സിലാക്കണം.

തർക്കങ്ങൾ എങ്ങിനെ പരിഹരിക്കപ്പെട്ടു?ഇത്തരത്തിൽ തർക്കങ്ങളുണ്ടാകുമ്പോൾ അവ പരിഹരിക്കപ്പെടുന്നതിന്റെ സംവിധാനം എന്തായിരിക്കണമെന്ന് ആദിമ സഭയുടെ ജീവിതം ചൂണ്ടിക്കാണിക്കു ന്നു.

വിവിധ സ്ഥലങ്ങളിലെ സഭാ സമൂഹങ്ങളിലെ നേതാക്കന്മാർ ഒരുമിച്ചു കൂടി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുക എന്നതായിരുന്നു ആ രീതി. ഇതിനെയാണ് നാം സൂനഹദോസ് അഥവാ സിനഡ് എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ നടന്ന ആദ്യത്തെ സുനഹദോസാണ് ജറുസലേം സൂനഹദോസ് (Acts 15:1-41).

ഈ സൂനഹദോസിൽ വി. പൗലോസ് അവതരിപ്പിച്ച് പല പ്രമേയങ്ങളും സഭ തള്ളിക്കളഞ്ഞുവെങ്കിലും ചില നിർണ്ണായ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ പ്രമേയങ്ങളായിരുന്നു. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്റെ മതത്തിൽ പെടാത്തവരെല്ലാം ഹീനരാണെന്ന യഹൂദമത ചിന്തയായിരുന്നു (Acts 10:28). അവിശ്വാസികൾ ഹീനൻന്മാരായ കാഫിറുകളാണ് എന്ന യഹൂദ ചിന്ത പിൻതു ടരുന്ന “ക്രിസ്തു വിശ്വാസികളാണ് ഇസ്ലാം മതമായി മാറിയത്.

ആദിമ സഭ നേരിട്ട് രണ്ടാമത്തെ പ്രശ്നമാണ് യേശുവിന്റെ ദൈവത്വം. യഹൂദ ക്രൈസ്തവർ യേശുവിനെ അഥവാ ലോഗോസിനെ (Logos) ദൈവ ത്തിന്റെ ആദ്യ സൃഷ്ടിയായി കാണുന്നു, എന്നാൽ വി. പൗലോസ് യേശുവിനെ ദൈവത്തിന്റെ സമനായും (ഫിലിപ്പിയ 2:6-7) (യേശു പിതാവായ ദൈവത്തിന്റെഈ സൂനഹദോസിൽ വി. പൗലോസ് അവതരിപ്പിച്ച് പല പ്രമേയങ്ങളും സഭ തള്ളിക്കളഞ്ഞുവെങ്കിലും ചില നിർണ്ണായ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ പ്രമേയങ്ങളായിരുന്നു. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്റെ മതത്തിൽ പെടാത്തവരെല്ലാം ഹീനരാണെന്ന യഹൂദമത ചിന്തയായിരുന്നു (Acts 10:28). അവിശ്വാസികൾ ഹീന്മാരായ കാഫിറുകളാണ് എന്ന യഹൂദ ചിന്ത പിൻതു ടരുന്ന “ക്രിസ്തു വിശ്വാസികളാണ് ഇസ്ലാം മതമായി മാറിയത്.

ആദിമ സഭ നേരിട്ട് രണ്ടാമത്തെ പ്രശ്നമാണ് യേശുവിന്റെ ദൈവത്വം. യഹൂദ ക്രൈസ്തവർ യേശുവിനെ അഥവാ ലോഗോസിനെ (Logos) ദൈവ ത്തിന്റെ ആദ്യ സൃഷ്ടിയായി കാണുന്നു, എന്നാൽ വി. പൗലോസ് യേശുവിനെ ദൈവത്തിന്റെ സമനായും (ഫിലിപ്പിയ 2:6-7) (യേശു പിതാവായ ദൈവത്തിന്റെ പുത്രനാണ്, സകല സൃഷ്ടികൾക്ക് മുൻപുള്ളവനാണ് കെളോസോസ് 1:12-13). എന്നാൽ യഹൂദ ക്രൈസ്തവർ ഇതും തള്ളിക്കളയുന്നു.

ഇത്തരം ക്രൈസ്തവരാണ് ഇസ്ലാമിസ്റ്റുകൾ. ആദിമ സഭ നേരിട്ട് മൂന്നാ മത്തെ പ്രശ്നമാണ് ദിവസങ്ങളുടേയും നാളുകളുടേയും ആചരണം. ഇതിനേയും വി. പൗലോസ് ക്രിസ്തു വിരുദ്ധമാണെന്ന് പഠിപ്പിച്ചിരുന്നു.

വി. പൗസോസിന്റെ പല വാദമുഖങ്ങൾക്കും സ്വീകര്യതയില്ലാതിരുന്നിട്ടും അദ്ദേഹം ജറുസലേം സൂനഹദോസിന്റെ തീരുമാനങ്ങളെ സ്വീകരിച്ചു. വി. പൗലോസിന്റെ പല വാദങ്ങളും മറ്റുള്ളവരും സ്വീകരിച്ചു.

സഭ പിന്നീട് വളർന്നുവെങ്കിലും ഈ മൂന്ന് മേഖലയിലുള്ള തർക്കങ്ങളും വീണ്ടും തുടർന്നു. പല പ്രശ്നങ്ങളും തീർക്കാൻ കഴിഞ്ഞുവെങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിഞ്ഞില്ല.

ഇത്തരം ഘട്ടങ്ങളിൽ സൂനഹദോസിന്റെ തീരുമാനങ്ങളെ സ്വീകരിക്കാത്തവരെ ശിക്ഷിക്കാനു, ശപിക്കാനും, കൊന്നുകളയാനും സഭ തയ്യാറായിരുന്നില്ല. എന്നാൽ യഹൂദ പാരമ്പര്യമനു സരിച്ച് സൂനഹദോസിന്റെ (sanhadreen) ഭൂരിപക്ഷ തീരുമാനത്തെ എതിർക്കുന്നവരെ കൊന്നുകളയും. അങ്ങനെ വധിക്കപ്പെട്ട വ്യക്തിയാണ് യേശുക്രിസ്തു.

നിഖ്യാ സൂനഹദോസ് (First Council of Nicaea AD 325)

ഈ സൂനഹദോസ് മുതലാണ് ലോകത്തിലുള്ള എല്ലാ ബിഷപ്പുമാരും എടുക്കുന്ന പൊതു തീരുമാനങ്ങളെ എതിർക്കുന്നവരെ ശപിക്കാനും ഇല്ലായ്മ ചെയ്യാനും സഭ ആരംഭിച്ചത്. പ്രസ്തുത കൗൺസിലിലെ വിശ്വാസ പ്രമാണമാണ് ഇന്നുവരെയുള്ള എല്ലാ ആരാധനാ ക്രമ തർക്കങ്ങളുടേയും അടിസ്ഥാന ഹേതു.

ഈ തർക്കങ്ങളെല്ലാം ജറുസലേം സൂനഹദോസിലെ തർക്കങ്ങൾ തന്നെയാണ്.

1. യേശുക്രിസ്തു ദൈവത്തിന്റെ സൃഷ്ടിയാണോ അതോ സൃഷ്ടാവിന്റെ അവിഭാജ്യഭാഗമാണോ?

2. ആരാണ് പരിശുദ്ധാത്മാവിന് നൽകുന്നത്? പിതാവാണോ? പുത്രനാണോ?ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് “പിതാവിൽ നിന്ന് ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും’ എന്ന പ്രസ്താവന.രണ്ടാമത്തെ ചോദ്യത്തിന് പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നാണ് നിഖ്യ സുന്നഹദോസ് നൽകിയ ഉത്തരം.ഈ ഉത്തരം അപൂർണ്ണമാണോ? ഈ പ്രസ്താവന പരിശുദ്ധാത്മാവിനെ ലഭിക്കാനുള്ള മദ്ധ്യസ്ഥനായി യേശു ക്രിസ്തുവിനെ അവതരിപ്പിക്കുന്നതിൽ നിന്ന് പിൻമാറുന്നുവോ? ഈ ചോദ്യത്തിന്റെ ഉത്തരം സൃഷ്ടിച്ച പ്രതിസന്ധിയിലാണ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആരാധനാക്രമത്തിന്റെ തർക്കത്തിന്റെ ഉറവിടം.

ലത്തീൻ സഭയുടെ ഉത്തരങ്ങളും ഓറിയന്റൽ സഭകളുടെ വിയോജിപ്പും AD 1053 ലെ വലിയ വിഭജനവും (Great Schism)

നിഖ്യാ സൂനഹദോസിനു ശേഷം ഏഷ്യയിലെ സഭകൾ തങ്ങളുടെ ആരാധ നയുടെ കേന്ദ്രമായി കണ്ടത് പിതാവായ ദൈവത്തെയാണ്. പിതാവായ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ (Eastern Roman Empire) സഭകൾ ആരാധനാ ക്രമം രൂപപ്പെ ടുത്തി. അവർ ക്രിസ്തുവിന്റെ മനുഷ്യാവതരം പാപമോചനമെന്ന ഏക ദൗത്യത്തിൽ കേന്ദ്രീകരിക്കുന്നു. അതുകൊണ്ട് ഓറിയന്റൽ അഥവാ റോമിന്റെ കിഴക്കൻ സാമ്രാജ്യത്തിലുള്ളവരും ഏഷ്യയിലെ സഭകളും തങ്ങളുടെ വി.കുർബ്ബാനയിൽ കൂദാശാ വചനങ്ങൾ (Institutional Prayers) ഉൾപ്പെടുത്തിയില്ല. നിഖ്യാ സൂഹനദോസിന്റെ പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്ന പ്രസ്താവനയെ അവർ മുറുകെ പിടിച്ചു.

എന്നാൽ പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിലെ സഭകൾ (ലത്തീൻ റീത്ത്, Western Roman Empire) പിതാവും പുത്രനും പരിശുദ്ധാത്മാവിനെ നൽകുന്നു വെന്ന് വാദിച്ചു. അവർ യേശുക്രിസ്തുവിന്റെ പീഢാനുഭവവും ഉത്ഥാനവും കേന്ദ്ര മാക്കി പരിശുദ്ധ ആരാധനാക്രമം ചിട്ടപ്പെടുത്തി. എന്നാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ രക്ഷാരഹസ്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയില്ല.

നിഖ്യാ സൂഹനദോസിന്റെ തീരുമാനങ്ങൾ മാറ്റുന്നത് തെറ്റാണെന്ന് ഓറിയന്റൽ സഭകൾ വാദിച്ചു. നിലവിലുള്ള നിഖ്യാ പാരമ്പര്യത്തിന് മാറ്റം വരാനുള്ള സാധ്യതയുണ്ടെന്ന് ഓറിയന്റൽ സഭകൾ നിഷേധിക്കുന്നു. ഈ ശാഠ്യം മൂലം പരിശുദ്ധാത്മാവിനെ മനുഷ്യവർഗത്തിന് നൽകാനുള്ള യേശുക്രിസ്തുവിന്റെ ആവശ്യകതയെ നിലവിലുള്ള ആരാധനാ ക്രമത്തിൽ ഉൾക്കൊള്ളാൻ വിസമ്മതിച്ചു. ഈ വിസമ്മതം മൂലം ഓറിയന്റൽ സഭകൾ തെറ്റു ചെയ്യുന്നുവെന്ന് സഭയുടെ തലവനായ മാർപ്പാപ്പ വിധിയെഴുതി. ഈ വിധി ഗ്രീക്ക് ഓർത്ത ഡോക്സ് സഭയെ വേദനിപ്പിച്ചതിനാൽ ഗ്രീക്ക് സഭ മാർപ്പാപ്പയെ തെറ്റുകാരനെന്ന് വിധിച്ചു. ഈ സംഭവത്തെ വിളിയ്ക്കുന്ന പേരാണ് 1054 AD യിലെ വലിയ വിഭജനം. “പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവർ പരസ്പരം ശപിച്ചു.

പോർച്ചുഗീസുകാരുടെ വരവും ഉദയം പേരൂർ സുനഹദോസുംAD 715 ൽ ഏഷ്യയിലെ വ്യാപാരത്തിന്റെ കുത്തക അറബികളുടെ കൈവശ മായി. ഇക്കാരണത്താൽ റോമൻ സഭയ്ക്ക് ഏഷ്യൻ സഭകളുമായുള്ള ബന്ധം ഇല്ലാതായി. എങ്കിലും 7-ാം നൂറ്റാണ്ടു വരെയുള്ള ഓറിയന്റൽ സഭയുടെ എല്ലാ പൈതൃകങ്ങളിലും കേരളത്തിലെ എല്ലാ സഭകളും പങ്കാളിയായിരുന്നു. ഈ സമയം അറബികളുടെ വ്യാപാര, രാഷ്ട്രീയം കുത്തക മൂലം റോമിലെ സഭയ്ക്ക് ഓറിന്റൽ സഭകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനാൽ പശ്ചാത്യ സഭകൾക്കുണ്ടായ താത്വികവും, ഭരണപരവും, ആരാധനാ ക്രമപരവുമായ വളർച്ചയിൽ നിന്ന് ഓറിയന്റൽ സഭകൾ ഒഴിവാക്കപ്പെട്ടു.

1498 ൽ വാസ്കോഡ് ഗാമയോടൊപ്പം കേരളത്തിലേയ്ക്ക് വന്ന ലത്തീൻ സഭയുടെ നേതാക്കൾക്ക്, കേരള സഭ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് അകലെ യാണോ എന്ന സംശയം തോന്നി. ഇവിടെ ഉപയോഗിച്ചിരുന്ന വി കുർബ്ബാനയുടെ രീതികളിൽ കൂദാശ വചനങ്ങൾ ഇല്ലാതിരുന്നത് അവരെ പ്രകോപിപ്പിച്ചു.

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിലും ഉത്ഥാനത്തിലും കേന്ദ്രീകൃത മായ ഒരു ആരാധനാരീതിയിൽ നിന്നും വ്യത്യസ്തമായി യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലും, പരിശുദ്ധാത്മാവിനെ വർഷിക്കലിലും കേന്ദ്രീകൃതമായ ആരാധനാ രീതി ലത്തീൻ സഭയ്ക്ക് തെറ്റായി തോന്നി. അവർ കേരള സഭയിലെ നേതാക്കളെ വിളിച്ചു സൂനഹദോസ് ചേർന്ന് (ഉദയം പേരൂർ സൂനഹദോസ് 1599) പ്രസ്തുത ആരാധനാക്രമത്തെയും പാരമ്പര്യത്തെയും തള്ളിക്കളയാൻ തീരുമാനിക്കുകയും ചെയ്തു.

ഇത് കേരളത്തിലെ വലിയൊരു വിഭാഗം ക്രൈസ്തവരെ വേദനിപ്പിക്കുകയും അങ്ങിനെ കേരള സഭയിലെ ഐക്യം തകർന്ന് പല കഷണങ്ങളായി രൂപപ്പെടുകയും ചെയ്തു. അതുകൊണ്ട് പോർച്ചുഗീസുകാരുടെ വരവിന് മുൻപ് കേരള ക്രൈസ്തവ സമൂഹം എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ അകത്തോലിക്കാ വിഭാഗങ്ങളുടെ രീതികളെ നാം പഠിക്കേണ്ട ഗതികേടിലായി.

തെറ്റുതിരുത്താൻ ആഗ്രഹിക്കുന്ന കത്തോലിക്കാ സഭ

1870 ൽ ആഗോള കത്തോലിക്കാ സഭയുടെ എല്ലാ രാഷ്ട്രീയാധികാരങ്ങളും എടുത്തു മാറ്റപ്പെട്ടു. മാർപ്പാപ്പാമാരുടെ ചിന്തകളിൽ കാര്യമായ മാറ്റം വന്നു. കത്തോലിക്കാ സഭ = സത്യ സഭ എന്ന പരമ്പരാഗത കാഴ്ചപ്പാട് സഭ ഉപേക്ഷിച്ചു കത്തോലിക്കാ സഭയിൽ സത്യസഭയുണ്ട് എന്ന ചിന്ത രണ്ടാം വത്തിക്കാൻ സാർവ്വത്രിക സുഹന്നദോസ് പ്രഖ്യാപിച്ചു. 1964 ൽ പോൾ ആറാമൻ മാർപ്പാപ്പ് ഗ്രീക്കു ഓർത്തഡോക്സ് സഭാ തലവനെ സന്ദർശിച്ച് 1054 ൽ ചെയ്ത തെറ്റിന് മാപ്പു ചോദിച്ചു. അതോടെ ഓറിയന്റൽ സഭകളുമായുള്ള പുനരൈക്യത്തിന് കത്തോലിക്കാ സഭ വാതിൽ തുറന്നു.

കത്തോലിക്കാ സഭ എല്ലാ സഭകളെയും സ്വീകരിക്കാൻ തയ്യാറാണ്.

രണ്ടാം വത്തിക്കാൻ സുഹന്നദോസിന്റെ അനന്തരഫലമായി ലോകത്തിലെ എല്ലാ സഭകളെയും അവരുടെ പൈതൃകത്തേയും (Heritage) ആരാധനാ രീതികളേയും (Holy liturgy) അംഗീകരിക്കാൻ വത്തിക്കാൻ തയ്യാറായി. സഭൈക്യശ്രമ ങ്ങളിൽ സംഭാഷണം ആരംഭിച്ചു. ഈ സന്ദർഭത്തിൽ വത്തിക്കാൻ നേരിട്ട ചോദ്യം ഇതായിരുന്നു: “ഞങ്ങൾ ചെറിയ സഭകളാണ്. ഞങ്ങളുടെ പൈതൃകം നിലനിർത്താൻ കത്തോലിക്കാ സഭ തയ്യാറാണെന്ന് ഇപ്പോൾ പ്രഖ്യാപിക്കും. പക്ഷെ കത്തോലിക്കാ സഭയിൽ ചേർന്നു കഴിഞ്ഞാൽ റോമൻ രീതികൾ ഞങ്ങ ളിൽ അടിച്ചേൽപ്പിക്കില്ല എന്ന് എന്താണ് ഉറപ്പ്?’ ഈ ചോദ്യത്തിന് മറുപടിയായി നിലവിൽ അത്തരത്തിൽ ആഗോള സഭയോട് ചേർന്ന ഓറിയന്റൽ പ്രാദേശിക സഭകൾ അവരുടെ തനിമ (identity) നിലനിർത്തുന്നുവെന്ന് മറ്റുള്ളവർക്ക് തെളിവ് നൽകണം.

ഇത്തരമൊരു ആവശ്യകതയുടെ ഭാഗമായി വത്തിക്കാൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ഓറിയന്റൽ സഭകളോട് തങ്ങളുടെ പാരമ്പര്യത്തിലേയ്ക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തിന്റെ അനന്തര ഫലമാണ് സീറോ മലബാർ സഭയുടെ തനത് ആരാധനാ പാരമ്പര്യങ്ങൾ തിരിച്ചെ ടുക്കാനുള്ള പരിശ്രമങ്ങൾ. ഇതിന്റെ ഭാഗമായി a) അപ്പസ്തോലിക പാരമ്പര്യം, b) തനതായ ദൈവശാസ്ത്രം c) തനതായ ഭരണക്രമം d) തനതായ ആരാധനാ ക്രമം എന്നിവയുള്ള ചെറു സഭാ സമൂഹങ്ങളെ വത്തിക്കാൻ സ്വതന്ത്ര പരമാധികാര സഭയായി പ്രഖ്യാപിച്ചു. ഇത്തരത്തിൽ കേരളത്തിലുള്ള രണ്ട് സഭകളാണ്. സീറോ മലബാർ സഭയും, സീറോ മലങ്കര സഭയും.

പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പും തർക്കങ്ങളും

സീറോ മലബാർ സഭയുടെ തനത് ആരാധനാപാരമ്പര്യമെന്നത് മാർ അദ്ദായി, മാർമാറി എന്നിവരുടെ ആരാധനാ രീതികളാണ്. കിഴക്കോട്ട് നോക്കി യുള്ള ആരാധനാ രീതി റോമൻ സാമ്രാജ്യത്തിന്റെയല്ല. ഗായത്രി മന്ത്രം സൂര്യനെ നോക്കിയുള്ള പ്രാർത്ഥനയാണ്. കിഴക്കോട്ട് വീടിന് ദർശനമെന്നത് ഇന്ത്യൻ പാരമ്പര്യമാണ്. ലോകത്തിന്റെ പ്രകാശമായ മിശിഹാ എന്നത് വിശുദ്ധ യോഹന്നാന്റെ വീക്ഷണമാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ അവസാന അദ്ധ്യായം, “വെളിച്ചം നൽകുന്നത് സൂര്യനും ചന്ദ്രനുമല്ല, യേശുവാണെന്ന് പ്രഖ്യാപിക്കുന്നു. വെളിച്ചം നൽകുന്നത് സൂര്യനല്ല, യേശുവാണെന്ന് പ്രഖ്യാപിക്കുന്നതാണ് കിഴക്കോട്ട് തിരിഞ്ഞുള്ള ആരാധന.

ഓറിയന്റൽ പാരമ്പര്യത്തിൽ പോർച്ചുഗീസുകാരുടെ വരവിന് മുമ്പ് മറ്റേതെങ്കിലും ആരാധനാക്രമം നിലനിന്നിരുന്നില്ല. അതുകൊണ്ടുതന്നെ പോർച്ചുഗീസുകാരിലൂടെ ആഗോളസഭ ചെയ്ത തെറ്റിൽ നിന്ന് പിൻതിരിയാൻ ആഗോള സഭ ശ്രമിക്കുമ്പോൾ അതിന് വേണ്ടി നാം ആദ്യമേ കേരളത്തിലുണ്ടായിരുന്നതെല്ലാം വീണ്ടെടുക്കണം. ഈ ശ്രമത്തിന് വിരുദ്ധമായി നിൽക്കുന്നവർ സഭാ വിരുദ്ധരാണ്.വീണ്ടെടുക്കുന്ന ആരാധനാ രീതികൾക്ക് പരിമിതികളുണ്ടാകാം. എങ്കിലും സഭാതലവന്മാരുടെ സൂനഹദോസിന് (Synod of Bishops) കീഴ്പ്പെടുക എന്നതാണ് വി. പൗലോസ് നൽകിയ മാതൃക.

നമ്മുടെ തനത് പാരമ്പര്യങ്ങൾ, ആഗോള സഭാദർശനങ്ങൾക്ക് വിരുദ്ധമല്ലാ അത് തിരിച്ചെടുക്കുന്നത് മറ്റു സഭകൾക്കുള്ള കത്തോലിക്കാ സഭയിലേയ്ക്കുള്ള ക്ഷണം കൂടിയാണ്. ഇതിനിടയിൽ മാർത്തോമ കുരിശ് മാനിക്കേയൻ കുരിശാണെന്ന തെറ്റായ സന്ദേശം നൽകരുത്. താമര എന്നത് ഇന്ത്യൻ ചിഹ്നമാണ്. ഇതിന്റെ അർത്ഥം വിശ്വയോനി എന്നാണ്. വിശ്വത്തെ പ്രസവിച്ച ദൈവത്തിന്റെ ഇന്ത്യൻ ചിഹ്നമാണ് താമര.

ഇന്ത്യയിലെ പൗരാണികരായ ക്രിസ്ത്യാനികൾ താമരയെ പിതാവായ ദൈവമായും യേശുവില്ലാത്ത കുരിശ് ഉത്ഥിതന്റെ അടയാള മായും, പ്രാവിനെ പരിശുദ്ധാത്മാവിന്റെ ചിഹ്നമായും സ്വീകരിച്ചതിൽ എന്താണ് തെറ്റ്?

ഇതല്ലെ യഥാർത്ഥ സാംസ്കാരിക അനുരൂപണം. പാരമ്പര്യത്തെ വീണ്ടെടുക്കുകയും, അതിനെ പരിഷ്കരിക്കുകയും ചെയ്യുന്നതിനു പകരം കുറച്ച് അച്ചന്മാർ കൂടിയാലോചിച്ച് ഒരു ആരാധനാക്രമം സൃഷ്ടിക്കുന്നത് തെറ്റാണ്. അതിന് ഒരു കർദ്ദിനാൾ നേതൃത്വം കൊടുത്താലും തെറ്റാണ്.

സീറോ-മലബാർ സഭയ്ക്ക് പരമാധികാരമുണ്ടെങ്കിലും, ആരാധനാക്രമം, ധാർമ്മിക നിയമങ്ങൾ (Moral Theology) എന്നീ വിഷയങ്ങളിൽ അന്തിമ തീരുമാനങ്ങൾ, മാർപ്പാപ്പയുടെ തീരുമാനങ്ങൾക്ക് വിധേയമാണ്.

ഒരിക്കൽ ഒരു ആരാധനാ ക്രമം അംഗീകരിച്ചാൽ അടുത്ത സിനഡുവരെ എല്ലാ വിശ്വാസികളും അത് പാലിക്കാൻ കടപ്പെട്ടവരാണ്. ഇത് പൗലോസും, പത്രോസും കാണിച്ച ധീരതയും, മാതൃകയും എളിമയുമാണ്. ഈ എളിമ സ്വന്തമാക്കാൻ വിശ്വാസി കൾക്ക് കഴിയട്ടെ.

ഡോ. കെ.എം. ഫ്രാൻസിസ്

നിങ്ങൾ വിട്ടുപോയത്