|പ്രൊലൈഫ് സംസ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത് .
|പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെആഹ്വാനം, കുടുംബങ്ങലളുടെ സുരക്ഷ ആഗ്രഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പൊതുകാഴ്ചപ്പാട്
|സമർപ്പിത പ്രക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സമൂഹത്തിൽ വരും കാലങ്ങളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും
|പ്രൊ ലൈഫ് സമിതിയുടെ നയരേഖയും കര്‍മപദ്ധതികള്‍ക്കും രൂപം നൽകി

കൊച്ചി. മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തങ്ങളാണ് സഭയെ നന്മയിലേയ്ക്ക് നയിക്കുന്നതെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

മയക്കുമരുന്നുകളുടെ സ്വാധീനത്തിലും ലോകത്തിന്റെ മാസ്മരികതയിയിലും യുവതലമുറയും വിദ്യാർത്ഥികളും അകപ്പെടാതെ ജാഗ്രത പാലിക്കണമെന്ന പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെആഹ്വാനം, കുടുംബങ്ങലളുടെ സുരക്ഷ ആഗ്രഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പൊതുകാഴ്ചപ്പാടാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പി .ഓ .സിയിൽ ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചു.
നമ്മുടെ സമൂഹത്തിലെ മുഴുവൻ കുടുംബങ്ങളുടെയും വ്യക്തികളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുന്നതാണ് പ്രൊ ലൈഫ് സംസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ശുശ്രുഷകളെ അദ്ദേഹം പ്രകിർത്തിച്ചു. പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രക്ഷിതർ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. ഒരു ലക്ഷത്തോളം സമർപ്പിത പ്രക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സമൂഹത്തിൽ വരും കാലങ്ങളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളുടെ കെട്ടുറപ്പും, കുഞ്ഞുങ്ങളുടെ സംരക്ഷണവും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇക്കാലഘട്ടത്തിൽ ജീവന്റെ സംരക്ഷണ ശുശ്രുഷകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നു അനുഗ്രഹ പ്രഭാഷണം നടത്തിയ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കൽ പറഞ്ഞു.
ട്രഷറര്‍ ടോമി പ്ലാത്തോട്ടം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ പ്രവർത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
.പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി, പ്രൊ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾസൺ സിമേതി,ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡൻ്റ് ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ എന്നിവർ പ്രസംഗിച്ചു.
ജയിംസ് ആഴ്ച്ചങ്ങാടന്‍ കെസിബിസി പ്രൊലൈഫ് സമിതി നയരേഖയും, ആനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയകുടുംബങ്ങള്‍-അനുധാവനം-പോളിസിയും, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രാഹം കുടുംബവര്‍ഷസമാപന പദ്ധതികളും ,സെക്രട്ടറി മാര്‍ട്ടിന്‍ ജെ ന്യൂനസ് കുടുംബ ക്ഷേമ പ്രവര്‍ത്തനപരിപാടികളും അവതരിപ്പിച്ചു.
32 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാരും പ്രതിനിധികളും നേതൃസമ്മേളനത്തില്‍ പങ്കെടുത്തു. കുടുംബപ്രേഷിത ശുശ്രൂഷകള്‍, ജീവന്റെ സംരക്ഷണ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു . കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നയരേഖയും കര്‍മപദ്ധതികള്‍ക്കും രൂപം നൽകി.
