ഫേസ്ബുക്കിൽ ശ്രീ സാബു ജോസ് എഴുതിയ അഭിപ്രായവും ,ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ എഴുതിയ മറുപടിയും

കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തികൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പ്രിയപ്പെട്ടവരെ …ഈ കൊച്ചുകുഞ്ഞിന്റ്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് അറിയുന്നു .വേദനയുണ്ട് .കുഞ്ഞിനെ പെരുവഴിയിൽ ഉപേഷിക്കരുതെ .

അനേകം ദമ്പതികൾ ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുന്നു .’അമ്മ തോട്ടിൽ ,കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് മറക്കരുതേ

സാബു ജോസ്

ദയവുചെയ്ത് വഴിയിൽ ഉപേക്ഷിക്കരുത്.

തൃശൂർ പുല്ലഴിയിൽ ക്രിസ്റ്റീന ഹോം എന്ന സ്ഥാപനമുണ്ട്.അതല്ല ആരും അറിയാതെ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചു പോകാനാണെങ്കിൽ അതിനും സൗകര്യമുണ്ട്.അമ്മമാരെ ഒരിക്കലും ഒരു കുഞ്ഞിനെ അവിടെയും ഇവിടെയും ഉപേക്ഷിച്ചു പോകരുത്.

നിങ്ങൾക്ക് പറ്റുന്ന ഒരു തെറ്റ് സമൂഹത്തിനു മുൻപിൽ അറിയാതിരിക്കുവാൻ ഒരു കുഞ്ഞിനെയും ബലിയാടാക്കരുത്.ആ കുഞ്ഞ് വളർന്നുവരുവാൻ അനുവദിക്കുന്നതാണ് നിങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തമെന്ന് തിരിച്ചറിയാൻ വൈകരുത്.

ഓരോ കുഞ്ഞും നിങ്ങളുടെയും നാടിന്റെയും സമ്പത്താണു്.നിങ്ങൾക്ക് വേണ്ടായെന്ന് തോന്നിയാൽ ഉപേക്ഷിക്കും മുൻപ് / കൊല ചെയ്യും മുൻപു് വിളിക്കാൻ മടിക്കരുത് ….

.9446311141/9846142576

ജെയിംസ് ആഴ്ച്ചങ്ങാടൻ

നിങ്ങൾ വിട്ടുപോയത്