“No man shall be able to stand before you all the days of your life.
‭‭(Joshua‬ ‭1‬:‭5‬) ✝️

ജോഷ്വയോട് ദൈവം അരുളി ചെയ്യുന്നത് ആണ് പ്രസ്തുത വചന വാക്യം. ഇന്ന് നാം ഒരോരുത്തരോടും ദൈവം പറയുന്നു ദൈവത്തിൽ ആശ്രയിക്കുന്നവനെ ആയുഷ്കാലം ഒരിക്കലും ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന്. വചനത്തിൽ നോക്കിയാൽ പൂർണ്ണമായും ദൈവത്തിൽ ആശ്രയിച്ചതു കൊണ്ട് ജീവിതത്തിൽ തോൽക്കാത്ത വ്യക്തികളെ കാണുവാൻ കഴിയും, അവരെ തോൽപ്പിക്കാൻ സാധിച്ചില്ല എന്നു മാത്രമല്ല അവർ ജീവിത വിജയം കൈവരിക്കുകയും ചെയ്തു.

ഒന്നാമതായി വചനത്തിൽ കാണുന്ന വ്യക്തിത്വം ആണ് ജോസഫ്. പലവിധ സാഹചര്യങ്ങളിലുടെ ജോസഫ് കടന്നുപോയി അവൻറെ പ്രിയപ്പെട്ടവർ തന്നെ അവനെ ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തു, ചെയ്യാത്ത കുറ്റത്തിനു പാപത്തിന് വഴങ്ങാതിരുന്നു. അതുകൊണ്ട് ജോസഫ് കുറ്റവാളി ആവുകയും വർഷങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജീവിതത്തിൽ വേദനയുടെ അവസ്ഥകളിൽ പൂർണ്ണമായും കർത്താവിൽ ആശ്രയിച്ചു അത് അവന് അനുഗ്രഹത്തിന് കാരണമായി അവനെ ദൈവം എല്ലാവിധ വേദനകളിൽ നിന്നും മോചിപ്പിക്കുക മാത്രമല്ല ജോസഫിനെ രാജ്യത്തിൻറെ മന്ത്രിപദം നൽകി ദൈവം അനുഗ്രഹിക്കുകയും ചെയ്തു.

അടുത്തതായി പ്രസ്തുത വചനത്തിന്റെ എഴുത്തുകാരനായ ജോഷ്വയുടെ കാര്യം തന്നെ എടുക്കാം. പൂർണ്ണമായും ദൈവത്തെ അനുസരിച്ചു മോശയുടെ സേവകനായി നിലകൊണ്ടു, സേവകനായ ജോഷ്യയെ ദൈവം മോശയുടെ പിൻഗാമിയാക്കി. മോശയ്ക്ക് ജനങ്ങളെ കാനാൻ ദേശത്തേയ്ക്ക് നയിക്കുവാൻ സാധിച്ചു എന്നാൽ കാനാന്‍ദേശം കൈയടക്കിയതും, അത് പോലെ ദേശം ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുത്തതും ജോഷ്വ ആയിരുന്നു. ജീവിതത്തിൽ ഒന്നും അല്ലാതിരുന്ന ജോഷ്വയെ ദൈവം അനുഗ്രഹിച്ച് ഉയർത്തി. ജീവിതത്തിൽ തകർന്നിരിക്കുന്ന വ്യക്തിയാണോ പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക, ആയുഷ്കാലത്ത് ആർക്കും നിന്നെ തോൽപിക്കാൻ സാധിക്കുകയില്ല. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്