ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിബന്ധനകള്‍ക്കു വിധേയമായി ജനപങ്കാളിത്തമില്ലാതെ ഓണ്‍ലൈനില്‍ ശുശ്രൂഷകള്‍ തല്‍സമയ സംപ്രേക്ഷണം നടത്തും. ഇന്നു വൈകുന്നേരം 5.30ന് ആരംഭിച്ച് രാത്രി ഒന്‍പതിന് അവസാനിക്കും. ജപമാല, വിശുദ്ധ കുര്‍ബാന, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ടോണി കുഴുപ്പിള്ളില്‍ സിഎസ്എസ്ആര്‍ (കോട്ടയം) വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഒഫീഷല്‍, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍ എന്നീ യൂട്യൂബ് ചാനലിലും ലൈവ് ലഭ്യമാണ്.

നിങ്ങൾ വിട്ടുപോയത്