“ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.(തോബിത് 3:1-2)”

  • നല്ല ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ദൈവമേ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ ഒരു കൊച്ചു പ്രാർത്ഥനയുമായി ഞാൻ അണയുകയാണ്. ലോകം മുഴുവനും ഈ ആഗ്രഹം ഇനി പൂർത്തിയാകില്ല എന്ന് എന്നോട് പറയുന്നു. എങ്കിലും നാഥാ ഈ സ്വപ്നം എന്റെ ഉള്ളിൽ നിക്ഷപിച്ചതു അങ്ങാണല്ലോ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് എന്ന് ഞാൻ അറിയുന്നു. ദൈവമേ അങ്ങയിൽ ആശ്രയിച്ചവർ ആരും നിരാശരായിട്ടില്ല. എത്രയോ കാലമായി എന്റെ ഹൃദയത്തിന്റെ ഉള്ളിൽ ഉള്ള ഈ ആഗ്രഹം അവിടുന്ന് നിറവേറ്റി നൽകണമേ. ദൈവമേ അവിടുത്തെ ഹിതത്തിനു നിരക്കാത്ത ഒന്നും ഞാൻ അങ്ങയോടു ആവശ്യപ്പെടുകയില്ല. എന്റെ ആഗ്രഹം അവിടുത്തെ ഹിതത്തിനു നിരക്കാത്ത ഒന്നാണെങ്കിൽ അവിടുത്തെ പദ്ധതി എനിയ്ക്ക് വെളിപ്പെടുത്തി നൽകണമേ. ഉരുകിയ ഹൃദയത്തോടെയും, കണ്ണ് നീര് വറ്റിയ മനസോടെയും ഞാൻ സമർപ്പിക്കുന്ന ഒരു പ്രാർത്ഥനയും അവിടുന്ന് തള്ളി കളയുകയില്ലല്ലോ. പിതാവേ, എന്റെ വേദന അവിടുന്ന് കാണണമേ. നിറവേറാത്ത ഈ അഗ്രഹത്തെ പ്രതി എന്റെ ഹൃദയം നിരാശയിൽ നിപതിക്കുവാൻ ഇടവരരുതേ. പ്രാർത്ഥനയുടെ നിറവിൽ ആയിരിക്കുമ്പോൾ അവിടുന്ന് എനിയ്ക്ക് ഉത്തരം അരുളണമേ. ഇനിയും എന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന് സമയം ആവശ്യം ആണെങ്കിൽ അതിനായി കാത്തിരിക്കുവാൻ എന്നെ സഹായിക്കണമേ. ദൈവിക പദ്ധതിയെ പറ്റിയുള്ള വ്യക്തമായ അവബോധം എനിയ്ക്ക് ഉണ്ടായിരിക്കട്ടെ. എന്റെ ആഗ്രഹത്തിലേയ്ക്ക് അവിടുത്തോട് ഒപ്പം സഞ്ചരിക്കുവാൻ എന്നെ സഹായിക്കണമേ. ഞാൻ പോകേണ്ട വഴി അവിടുന്ന് എനിയ്ക്ക് അടയാളപ്പെടുത്തി നൽകണമേ. ആഗ്രഹ പൂർത്തീകരണം സംഭവിക്കുമ്പോഴും അവിടുത്തെ കൈവിടാതെ പിന്തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ കൊച്ചു ത്രേസ്സ്യ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

നിങ്ങൾ വിട്ടുപോയത്