ഇത് ദൈവ നിയോഗം !

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ : ഒരു വർഷം കൊണ്ട് അത് സാധ്യമാകുന്നതിന് ചുക്കാൻ പിടിക്കുന്നത് തൃശ്ശൂരിൽ നിന്നും വന്ന വനിതാ പ്രൊഫസർ!

ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ കഴിയും എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഒരു വർഷം കൊണ്ട് ഒരു മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ തുടങ്ങി കാണിച്ചിരിക്കുകയാണ് ഡോ. സുനി തോമസ്! മഞ്ചേരി മെഡിക്കൽ കോളേജിൽ അഡീഷണൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു ഡോ. സുനി. കൊറോണ വൈറസ് വ്യാപനത്തിന് തൊട്ടു മുമ്പ് വന്ന പ്രൊമോഷൻ സ്വീകരിച്ച് 2020 ഫെബ്രുവരി 3ന് ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ പ്രൊഫസറും HODയുമായി ജോയിൻ ചെയ്തു. ഒരു അസിസ്റ്റന്റ് പ്രൊഫസർ മാത്രമാണ് ഡിപ്പാർട്ട്മെന്റിൽ കൂടെ ഉള്ളത്. പ്രവർത്തനം മുടങ്ങിപ്പോയ ഒരു കളർ ഡോപ്പ്ളർ മെഷീൻ മാത്രമേ ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യമേ തന്നെ ഈ മെഷീൻ പ്രവർത്തനക്ഷമമാക്കാൻ പുതിയ UPS വാങ്ങാൻ നടപടി സ്വീകരിച്ചു. അപ്പോഴാണ് ഇടുക്കിയുടെ മന്ത്രി ശ്രീ. എം എം മണിയുടെ പ്രത്യേക താൽപര്യ പ്രകാരം KSEB ആശുപത്രിക്ക് പത്ത് കോടി രൂപ അനുവദിച്ചത്. ഉടനെ തന്നെ ആവശ്യമായ MRI Scanner, CT Scanner, Digital Fluoroscopy, Digital Radiography, Mammography, X-ray Machine എന്നീ ഉപകരണങ്ങൾ വാങ്ങാൻ ലിസ്റ്റ് സമർപ്പിച്ചു. എന്നാൽ തുക തികയാത്തതിനാൽ MRI, Digital Fluoroscopy എന്നിവ ഇപ്പോൾ വാങ്ങേണ്ട എന്ന് തീരുമാനിച്ചു.പുതിയ ആശുപത്രി കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിച്ച് മുറികളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചു. ഇലക്ട്രിക് കണക്ഷൻ ഹൈടെൻഷൻ ആക്കാനും നിർദ്ദേശങ്ങൾ നൽകി. മല പോലെ വന്ന പല പ്രശ്നങ്ങളെയും അതിജീവിച്ച് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

“ഇതെല്ലാം എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളൂ! “ എന്നെ ശക്തയാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും”. ഇടുക്കിയിലേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ലഭിച്ചപ്പോൾ ആശങ്കകൾ ആയിരുന്നു മനസ്സിൽ. എങ്കിലും ദൈവഹിതം നിറവേറ്റാൻ ലഭിച്ച മികച്ച അവസരമായി ഞാൻ ഇന്ന് അത് കാണുന്നു. ഇക്കാര്യങ്ങൾ ചെയ്യാൻ സഹായിച്ച കുറെ ആളുകൾ ഉണ്ട്. അവരെ നന്ദിയോടെ ഓർക്കുന്നു.ഇടുക്കിയുടെ മന്ത്രി ശ്രീ എം എം മണി സർ, ജില്ലാ കളക്ടർ ശ്രീ. ദിനേശ് സർ, എംഎൽഎ ശ്രീ ശ്രീ റോഷി അഗസ്റ്റിൻ സർ, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ റംല മാഡം, പ്രിൻസിപ്പൽമാരായ മോഹനൻ സർ, സതീഷ് സർ, അബ്ദുൽ റഷീദ് സർ, ഡി. എം. ഒ പ്രിയ മാഡം, സൂപ്രണ്ട് രവികുമാർ സർ, ഡ. പി. എം സുജിത് സർ, ആർ. എം. ഒ അരുൺകുമാർ, മുൻ പ്രൊഫസർ ജോസി സർ, മറ്റുദ്യോഗസ്ഥർ, ഫണ്ട് നൽകിയ കെ. എസ്. ഇ. ബി, നിർമ്മാണം നടത്തുന്ന കിറ്റ് കോ, മറ്റ് ഏജൻസികൾ, സപ്ലയർ കമ്പനികൾ എന്നിരും പല യാത്രകളിലും കൂടെ വന്ന എന്റെ ഭർത്താവ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറുമായ ഡോ. ടോണി ജോസഫ് എന്നിവരെ നന്ദി അറിയിക്കുന്നു!” ഡോ. സുനി പറഞ്ഞു.

തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലോഫ് കൂട്ടായ്മയുടെ പ്രസിഡന്റ് ദമ്പതികൾ ആണ് ഡോ. സുനി തോമസും ഡോ. ടോണി ജോസഫും. ഇടുക്കിയുടെ വശ്യമായ ദൃശ്യഭംഗിയും ഋതുഭേദങ്ങൾ അതിലുണ്ടിക്കുന്ന വ്യത്യസ്ത ഭാവങ്ങളും ആസ്വദിക്കാൻ ഞങ്ങൾക്കു ലഭിച്ച ഈ വർഷം ഇരുവരും ഒന്നിച്ച് നടത്തിയ ഇടുക്കി യാത്രകൾ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങൾ ആണ്. ഹൈറേഞ്ചിലെ സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ സംവിധാനങ്ങൾ ഒരുക്കാൻ നിമിത്തമായി എന്നത് ചാരിതാർത്ഥ്യം നൽകുന്നു.

നിങ്ങൾ വിട്ടുപോയത്