Loving the LORD, obeying his voice and holding fast to him, for he is your life and length of days (Deuteronomy 30:20) ✝️

ദൈവമായ കർത്താവിൻറെ വാക്കുകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ വാക്കുകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. കാരണം ദൈവവചനം പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നു.

ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. കർത്താവിൽ വിശ്വസിക്കുന്നവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. ദൈവത്തിൻറെ വാക്കുകൾ തിരസ്കരിക്കുന്നവൻ നിത്യജീവൻ നഷ്ടമാക്കി നരകത്തിലേക്ക് നിപതിക്കുവാർ ഇടയാക്കും

നിത്യജീവനിലേക്കുള്ള ഏക വഴി യേശു മാത്രം ആണ്. കർത്താവിന്റെ വചനമാകുന്ന കൽപനകൾ, സ്വയം ശക്തിയിൽ അനുസരിക്കാതെ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നാം അനുസരിക്കുമ്പോൾ ലഘുവായി മാറും. നാം ഓരോരുത്തർക്കും കർത്താവിൻറെ കല്പനകളെ അനുസരിച്ചു പൂർണമായി ദൈവത്തെ സ്നേഹിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്