Let us go at once to entreat the favor of the Lord and to seek the Lord of hosts

‭‭(Zechariah‬ ‭8‬:‭21‬) ✝️

മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റാന്‍പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നാല്‍ ആ മാര്‍ഗ്ഗങ്ങളൊന്നും ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഒരിക്കലും സഹായകരമല്ല. കാരണം ദൈവം നോക്കുന്നത് മനുഷ്യന്റെ ഹൃദയം ആണ്. പുറം മോടികള്‍ക്കും നാട്യങ്ങള്‍ക്കും അവിടെ വലിയസ്ഥാനമില്ല. ദൈവത്തിന്റെ പ്രീതിയാണ് നാം അന്വേഷിക്കുന്നതെങ്കില്‍ നമ്മള്‍ ജഡികതാല്പര്യങ്ങളില്‍ നിന്ന് അകന്നുനിന്നേ തീരൂ. ലൗകിക കാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിക്കുന്നവര്‍ക്ക്, ലോക മോഹങ്ങൾ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ദൈവത്തിന്റെ പ്രീതി നേടാന്‍ കഴിയുകയില്ല. ദൈവത്തിന്റെ ആത്മാവ് നമ്മുടെ ജീവിതത്തിൽ ഭരണം നടത്തട്ടെ.

ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ സാന്നിദ്ധ്യം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും ദൈവസാന്നിദ്ധ്യം അനുഭവിക്കാൻ സാധിക്കാറുണ്ട്. കുടുംബങ്ങളിൽ ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കുവാൻ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും, കൂട്ടായ പ്രാർത്ഥനയും, കുടുംബഗങ്ങൾ എല്ലാവരുടെയും വിശുദ്ധിയിൽ ഉള്ള ജീവിതവും ആവശ്യമാണ്.

ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ ഒന്നാമതായി നാം ചെയ്യേണ്ടത് ദൈവത്തെ അറിയുക എന്നതാണ് ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക. അതുപോലെ നാം ഒരോരുത്തർക്കും കർത്താവിന്റെ രാജ്യവും നീതിയും അന്രേഷിക്കുക. യേശുവിന്റെ വിളി കേൾക്കുന്നവർ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്