കുറവിലങ്ങാടും കർമല ഉത്തരീയവും

കാതോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ സ്ഥലമാണ് കുറവിലങ്ങാട്. 1251 ൽ അന്ധകാര ശക്തികൾക്ക് എതിരായ പോരാട്ടത്തിന് പരിശുദ്ധ അമ്മ വി സൈമൺ സ്റ്റോക്കിന് നൽകിയ സ്വർഗ്ഗീയ ആയുധമായ ഉത്തരീയം അഥവ വെന്തിങ്ങം മലബാർ സഭയിൽ പ്രചരിപ്പിക്കുന്നതിന് ഉള്ള കേന്ദ്രമായും അമ്മ തെരഞ്ഞെടുത്തത് കുറബിലങ്ങാടിനെ ആണ്.

സഭാ ചരിത്രകാരനായ ഫാ രാജീവ് തെന്നാട്ടിൽ ടി ഒ ആർ കുറവിലങ്ങാട് പള്ളിയെ കുറിച്ച് നടത്തിയ ഗവേഷണ ഗ്രന്ഥത്തിൽ ആ ചരിത്രം വിവരിക്കുന്നു.
1620 ലാണ് കർമ്മലിതർ ഇന്ത്യയിൽ എത്തുന്നതും ഗോവയിൽ ആശ്രമം സ്ഥാപിക്കുന്നതും. 1634 ൽ ഫാ ജോസ് എലിയാസും മറ്റൊരു മിഷനറി വൈദികനും കൂടി

മലബാറിൽ ഒരു ആശ്രമം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുവാൻ കേരളത്തിൽ എത്തി. അന്ന് അങ്കമാലി കൊച്ചി രൂപതകളാണ് ഉണ്ടായിരുന്നത്. ഇവിടെ ഉണ്ടായിരുന്ന ഈശോ സഭ വൈദികരുടെ എതിർപ്പ് മൂലം അവർ പരിപാടി ഉപേക്ഷിച്ചു മടങ്ങി.

എന്നാൽ 1642 ൽ ഗാർസിയ മെത്രാപ്പോലീത്തയുടെ വിലക്ക് വക വയ്ക്കാതെ ഫാ ജോസഫ് അലക്സിയോ ഡി ജെസു മരിയ എന്ന കർമ്മലിത വൈദികൻ കുറവിലങ്ങാട്ട് വന്നു. അവിടെ ഉത്തരീയ ഭക്തരുടെ സംഘം സ്ഥാപിച്ചു. വി ത്രേസ്യയുടെ നാമത്തിൽ ഒരു പള്ളിയും പണിതു. കുറവിലങ്ങാട് വികാരി പറമ്പിൽ ചാണ്ടി കത്തനാർ എല്ലാ സഹായവും കൊടുത്തു. ആർക്കടിയക്കൊന്നും വൈദികരും അടക്കം അയ്യായിരത്തോളം പേര് വെന്തിങ്ങ സമൂഹത്തിൽ അംഗങ്ങളായി.മലബാർ സഭ ചരിത്രകാരന്മാരായ ഫാ ജേക്കബ് കൊല്ലപറമ്പിലും വിൻസെൻസോ മറിയ ഇൽ വിയാജിയോയും ഇക്കാര്യം രേഖപ്പെടുത്തുന്നു എന്നും തെന്നാട്ടിൽ അച്ഛൻ ചൂണ്ടി കാണിക്കുന്നു.

എല്ലാ സുറിയാനി വൈദികരും അലക്സിസ് അച്ഛനിൽ നിന്നും കാർമല മാതാവിന്റെ വെന്തിങ്ങ സ്വീകരിച്ചതായി 1648 ൽ അർക്കാഡിയകോൺ രേഖപ്പെടുത്തുന്നു. മലബാർ ക്രിസ്ത്യാനികൾ അവരുടെ മുഖ്യ ദേവാലയമായ കുറവിലങ്ങാട്ട് കാർമല മാതാവിന്റെ രൂപം സ്താപിക്കുകയും കർമല മാതാവിന്റെ തിരുനാൾ ആഘോഷപൂർവം ആത്മാക്കളുടെ നന്മയ്ക്കായി കൊണ്ടാടുകയും ചെയ്തതായും ആർക്കാഡിയാക്കോൺ എഴുതി കേരളത്തിലെ കർമ്മലിത മിഷന്റെ മൂന്ന് നൂറ്റാണ്ടു എന്ന പുസ്തകത്തിൽ വിക്ടർ സണ്മിഗുവലും കുറവിലങ്ങാട് ദ സാങ്ടിഫൈഡ് കമ്യൂണിറ്റി എന്ന ഗ്രന്ഥത്തിൽ ജോർജ് ജോൺ നിധിരി യും ഇക്കാര്യം രേഖപ്പെടുത്തുന്നട്ടയും തെന്നാട്ടിൽ അച്ഛൻ ഉദ്ധരിക്കുന്നു

Thomas Devaprasad
