It is good for the heart to be strengthened by grace (Hebrews 13:9) 🛐

സുവിശേഷത്തിൽ കൃപ എന്ന വാക്ക് പുതിയനിയമത്തിൽ ആദ്യമായി കാണുന്നത് അപ്പോസ്തല പ്രവൃത്തികൾ 20:24 -ൽ ആണ്. കൃപയുടെ സുവിശേഷം അറിയണമെങ്കിൽ കൃപ എന്താണെന്ന് അറിയണം. കൃപ എന്നാ വാക്കിനു പൊതുവെ നാം പറയുന്ന അർഥം അർഹിക്കപ്പെടാത്ത സ്ഥാനത്ത് ദൈവം നൽകുന്ന ദാനം ആണ് കൃപ എന്നതാണ്. വ്യവസ്ഥ കൂടാതെയുള്ള ദൈവസ്നേഹത്തിന്റെ പ്രകടനം ആണ് കൃപ. പാപിയായ മനുഷ്യൻറെ മനസ്സിന്മേലുള്ള ദൈവത്തിന്റെ സ്വാധീനം ആണ് കൃപ എന്ന് മറ്റൊരു നിർവച്ചനവും വചനത്തിൽ കാണുന്നു. അതായതു യോഗ്യനല്ലാത്ത ഒരുവനെ ദൈവകൃപ അവൻറെ പ്രവൃത്തി കൂടാതെ ക്രൂശിൽ ക്രിസ്തു പൂർത്തീകരിച്ച പ്രവൃത്തിയാൽ യോഗ്യനാകുന്നു എന്നതാണ്

കർത്താവ് പൗലൊസിനോടു പറഞ്ഞു, “എന്റെ കൃപ നിനക്കു മതി. അതായത് ജീവിതത്തിൽ കുറവുകൾ ഉണ്ടാകുമ്പോൾ കൃപ എല്ലാ ആവശ്യങ്ങൾക്കും മതിയായത് ആകുന്നു. നമ്മളുടെ ആവശ്യം എന്തായിരുന്നാലും, അതു നിറവേറ്റേണ്ടതിനു നമ്മളെ സഹായിക്കാൻ ദൈവ കൃപ നാം ഓരോരുത്തർക്കും
ലഭ്യമാണ്. ദൈവകൃപ പ്രാപിക്കുവാൻ ധൈര്യത്തോടെ ദൈവത്തിന്റ അടുത്തേക്കു ചെല്ലുവാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നാം ആ കൃപ പ്രാപിക്കാതിരുന്നതുമൂലം, കഴിഞ്ഞ നാളുകളിൽ നാം പരാജിതരായിരുന്നിരിക്കാം. ഭാവിയിൽ കഥ വ്യത്യസ്തമാകാം. ആവശ്യനേരത്ത് നാം നമ്മെ തന്നെ താഴ്ത്തി കൃപയ്ക്കായി നിലവിളിച്ചാൽ, ദൈവം നമ്മെ നിരാശപ്പെടുത്തുകയില്ല. വചനം പറയുന്നത് കൃപയുടെ സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തുവിലൂടെ ജീവനിൽ വാഴും എന്നാണ്.

നാം ഒരോരുത്തരുടെയും ജീവിതത്തിൽ പലവിധ കുറവുകൾ കാണും എന്നാൽ നാം നോക്കേണ്ടത് കുറവുകളിലേയ്ക്ക് അല്ല ദൈവത്തിൻറെ കൃപയിലേക്ക് ആണ്. ദൈവത്തിങ്കലേക്ക് നോക്കിയവരെല്ലാം പ്രകാശിതരായി എന്ന് തിരുവചനം പറയുമ്പോൾ , ദൈവത്തിങ്കലേക്ക് നോക്കുന്ന നാം ദൈവത്തിൻറെ കൃപയാൽ പ്രകാശിതരായി മാറും. നാം തന്നെ തന്നെ താഴ്ത്തി ദൈവകൃപ പ്രാപിക്കുമെങ്കിൽ ഇനി ഒരിക്കലും ഒരു പാപവും നമ്മളുടെമേൽ അധികാരം നടത്തുകയില്ല. നാം ഓരോരുത്തരും ജീവിതത്തിൽ ശക്തരാകേണ്ടത് ദൈവത്തിൻറെ കൃപയാൽ ആയിരിക്കണം. ദൈവം എല്ലാവരെയും ദൈവ ക്യപയാൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Morning Prayer 23rd of February # Athiravile Prarthana 23rd February 2023 Morning Prayer & Songs

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്