ജീവസമൃദ്ധി പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം..

. 2018 ൽ അബുദാബിയിൽ ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ പ്രോജക്ട് തീർന്നതിന്റെ ഫലമായി വേറൊരു ജോലിയും കിട്ടാത്തതുകൊണ്ട് നാട്ടിൽ വന്നു നിൽക്കുന്ന സമയം..

സുവിശേഷവേല എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്, വയ്യാത്ത ഒരു ചേട്ടനെയും കൊണ്ട് കോട്ടയം ക്രിസ്റ്റീനിൽ സാബു ആരുതൊട്ടി ബ്രദറിന്റെ ധ്യാനത്തിന് പോയി.. ധ്യാനം കൂടി കഴിഞ്ഞപ്പോൾ എനിക്ക് ആ മിനിസ്ട്രിയുടെ കൂടെ ചേർന്ന് സുവിശേഷവേല ചെയ്യുവാൻ ആഗ്രഹം തോന്നി.. അങ്ങനെ എല്ലാ മാസവും നടക്കുന്ന അവരുടെ 5 ദിവസത്തെ ധ്യാനങ്ങളിൽ സുവിശേഷവേല ചെയ്യുവാൻ അവസരം കിട്ടി.. സുവിശേഷവേല എന്നുപറയുമ്പോൾ ആരും വിചാരിക്കരുത് സ്റ്റേജിൽ കയറി വചനം പറയുക എന്നത് മാത്രം ആണ് സുവിശേഷ വേല എന്ന.. എനിക്ക് അവിടെ കിച്ചണിൽ ആയിരുന്നു ജോലി.. പച്ചക്കറി അരിയുക, ഭക്ഷണം ഉണ്ടാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ജോലികൾ..

അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകുന്നു.. അതിന്റെ ഇടയ്ക്ക് വീണ്ടും വിദേശ ജോലിക്കു ശ്രമിക്കുന്നുമുണ്ട്.. ഇന്ന് ശരിയാകും നാളെ ശരിയാവും എന്ന് കരുതിയിരുന്ന് നാട്ടിൽ വേറെ ജോലിക്കൊന്നും നോക്കിയുമില്ല.. നാട്ടിൽ വേറെ വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ഏതൊരു പ്രവാസിയും പോലെ കുറേ കഴിഞ്ഞപ്പോൾ പോക്കറ്റ് എല്ലാം കാലിയായി.. ഭാര്യ അന്ന് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയാണ്.. അടിമാലിയിലെ ഭാര്യ വീട്ടിൽ ആണ് ഭാര്യയും മൂത്ത മോളും.. ഞാൻ കോട്ടയത്തുള്ള കാസാ മരിയ റിട്രീറ്റ് സെന്ററിൽ വേറൊരു ധ്യാനം കൂടാൻ പോയിരിക്കുന്ന സമയം.. ധ്യാനത്തിന്റെ അവസാനദിവസം (അതായതു മൂന്ന് വർഷം മുൻപ് ഇതേദിവസം, 23-Feb-2019) ഉച്ചഭക്ഷണത്തിനു വിട്ടപ്പോൾ, മൊബൈൽ ഒന്ന് ഓണാക്കി നോക്കി, അപ്പോൾ കുറേ മെസ്സേജ് വന്ന് കിടക്കുന്നു.. തിരിച്ചു വിളിച്ചു അന്വേഷിച്ചപ്പോൾ ഭാര്യക്ക് വേദന തോന്നിയതിന്റെ ഫലമായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും സിസേറിയൻ വേണം എന്നും അറിയാൻ കഴിഞ്ഞു.. ഉച്ച കഴിഞ്ഞുള്ള ആരാധനയും കൂടി കഴിഞ്ഞു ഞാൻ എത്തിയേക്കാം എന്ന് അറിയിച്ചു..

അങ്ങനെ ധ്യാനം കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്കുള്ള യാത്രയിലാണ്.. കയ്യിലാണെങ്കിൽ പൈസ ഒന്നുമില്ല.. രണ്ടാഴ്ച കഴിഞ്ഞാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്.. എവിടുന്നേലും മറിക്കാം എന്ന് കരുതി ഇരുന്നു.. പൈസയ്ക്ക് എന്ത് ചെയ്യും എന്ന് ആലോചിച്ചു നെഞ്ചു തിരുമി ഇരിക്കുമ്പോഴാണ് കഴുത്തിൽ കിടന്ന സ്വർണമാല കയ്യിൽ ഉടക്കിയത്..😊

എന്നാ പിന്നെ അതും കൈയിൽ കിടക്കുന്ന കൊന്ത മോതിരവും വിറ്റേക്കാം എന്ന് കരുതി.. പണയം വെച്ചത് തന്നെ കുറെ ഉള്ളതുകൊണ്ട് പിന്നേം പണയം വെക്കാൻ തോന്നിയില്ല.. അങ്ങനെ കോലഞ്ചേരിയിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വന്ന് ബസ്സ് ഇറങ്ങി.. ജംഗ്ഷനിൽ തന്നെയുള്ള ഷാജഹാൻ ജ്വല്ലറിയിൽ കേറി മാലയും മോതിരവും വിറ്റു.. എന്നിട്ട് അടിമാലിയിലേക്ക് പോയി.. മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ ആയിരുന്നു ഭാര്യയും കുഞ്ഞും.. സഭയിലെ സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രി ആയതുകൊണ്ട് അതിനോട് ചേർന്ന് ആരാധന ചാപ്പലും മറ്റും ഉണ്ടായിരുന്നു.. സിസേറിയൻ ആയിരുന്നതുകൊണ്ട് നാലഞ്ചു ദിവസം കഴിഞ്ഞേ വീട്ടിൽ പോകാൻ പറ്റത്തുള്ളൂ.. അങ്ങനെ അവിടുത്തെ അന്തരീക്ഷത്തിൽ ആരാധനാ ചാപ്പലിലൊക്കെ പോയിരുന്നു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു..

ദൈവമേ, എനിക്ക് വിൽക്കാൻ സ്വർണം എങ്കിലും ഉണ്ടായിരുന്നു ഇതൊന്നുമില്ലാത്ത എത്രയോ ആളുകളുണ്ട്.. ഒരു പ്രസവത്തോട് അനുബന്ധിച്ചു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ഒരു ഒരു തോന്നൽ അന്നേ മനസ്സിൽ ഉണ്ടായിരുന്നു.. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിസേറിയൻ ചെലവുകൾ എന്നൊക്കെ പറയുന്നത് വളരെ കൂടുതൽ ആണ്..

വീണ്ടും ഒരു ജോലിയൊക്കെ ആയി കഴിയുമ്പോൾ ഇടവകയിൽ എന്തേലും രീതിയിൽ ഇതുമായി ബന്ധപെട്ടു ചെയ്യണം എന്ന് കരുതി.. അങ്ങനെ കുറേ കഴിഞ്ഞു, ഈശോ വീണ്ടും ഒരു ജോലിയൊക്കെ തന്നു.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ പാലാ പിതാവ് കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങളെ സഹായിക്കുന്ന രീതിയിൽ ഉള്ള പദ്ധതികളെ ക്കുറിച്ചു സർക്കുലർ ഇറക്കുന്നത്..

വികാരി അച്ചന് അയച്ച കത്തിൽ സഭാ മേലധികാരികളുടെ സമ്മതം കിട്ടിയതോടെ ഈ പദ്ധതി ഇടവകയിൽ ആരംഭിച്ച വിവരം സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളട്ടെ.. 😊
ഇങ്ങനെ ഒരു പദ്ധതി മനസ്സിൽ നേരത്തെ ഉണ്ടായിരുന്നു, പാലാ ബിഷപ്പിന്റെ സർക്കുലർ കൂടി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ എളുപ്പം ആയി.. ദൈവത്തിനു നന്ദി.. 🙏🏻 ഇതുപോലെ ഉള്ള കാര്യങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാൻ മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
“എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും”.
ഫിലിപ്പി 4 : 19

അത് കണ്ടു കഴിഞ്ഞു ഞാൻ ഇടവക വികാരിയെ വിളിച്ചു ഇടവകയിൽ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ചു 10,000 ₹ സാമ്പത്തീക സഹായം ചെയ്യുന്ന “ജീവസമൃദ്ധി പദ്ധതി” യെ ക്കുറിച്ചു പറയുന്നതും അച്ചൻ മേലധികാരികളോട് ചോദിച്ചു അതിനു സമ്മതം അറിയിക്കുകയും ചെയ്തത്..

അതിനുശേഷം ആദ്യമായി എന്റെ ഇടവകയ്ക്ക് പുറത്ത് ജീവസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യപ്പെട്ടു.. ഈശോയുടെ തീരുമാനം ആയിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി.. പിന്നീട് ഇന്നേവരെ പതിനേഴു കുടുംബങ്ങളെ ജീവസമൃദ്ധിയിലൂടെ സഹായിക്കാൻ സഹായമനസ്കരായ നല്ല സുഹൃത്തുക്കളുടെ സഹകരണത്തോടെ ഈശോ സാധ്യമാക്കി.. ഈശോയ്ക്ക് നന്ദി..

“ജീവസമൃദ്ധി” പദ്ധതിയുടെ പതിനേഴാമത്തെ സമ്മാനം ഈശോയുടെ കൃപയാൽ ഇന്നു നൽകുവാൻ കഴിഞ്ഞു എന്നുള്ള കാര്യം നിങ്ങളേവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.. ഇടുക്കി രൂപതയിലെ സജി – സീന ദമ്പതികളുടെ ആറാമത്തെ (Boy) കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ചാണ് പദ്ധതിയിൽ പറഞ്ഞിരിക്കുന്നതുപോലെ 10,000 ₹ സമ്മാനമായി നൽകിയത്..

ഇത്തവണ ജീവസമൃദ്ധി പദ്ധതിയിൽ സഹകരിച്ച Jose MathewJaved Gabriel Varghese GeorgeJirilson JoseDeepu DevasiaDijin DennyJinto CkMundaplackal JosekuttyJinz Kurien, Minix Davis, Abin Tom Manuel & Sonia എന്നിവരോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു

മൂന്ന് വർഷം മുൻപ് ദൈവം ഒരു ചെറിയ ഞെരുക്കത്തിലൂടെ കടത്തിവിട്ടത് പിന്നീട് നന്മയ്ക്കായി മാറ്റാൻ വേണ്ടി ആയിരുന്നു എന്ന് ഇപ്പോൾ നന്ദിയോടെ ഓർക്കുന്നു.. “ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നു.” റോമാ 8 : 28ജീവസമൃദ്ധി പദ്ധതിയുടെ മുന്നോടുള്ള യാത്രക്ക് നിങ്ങൾ ഏവരുടെയും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു..🙏🏻🙏🏻

️ ജോജി കോലഞ്ചേരി

ഈ “ജീവസമൃദ്ധി” പദ്ധതിയിലൂടെ ഇനിയും അനേകം കുടുംബങ്ങളെ സഹായിക്കുവാനുള്ള ഈശോയുടെ കൃപയ്ക്ക് വേണ്ടി നിങ്ങൾ ഏവരുടെയും പ്രാർത്ഥനാ സഹായം തുടർന്നും അപേക്ഷിക്കുന്നു..

നിങ്ങൾ വിട്ടുപോയത്