എഴുപത്തിയഞ്ചിന്റെ നിറവില്‍ മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ജന്മദിനം ഇന്ന്. ജന്മദിനത്തിൽ പ്രത്യേക ആഘോഷങ്ങളില്ല. ഇന്നു രാവിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള നെടുംകുന്നം പ്രഷ്യസ് സ്കൂളിനായി നിർമിച്ച കെട്ടിടത്തി ന്റെ ആശിർവാദവും ചാപ്പലിന്റെ വെഞ്ചരിപ്പും മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
1948 ജൂലൈ അഞ്ചിന് പുന്നത്തുറ, കൊങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് അന്നമ്മ ദമ്പതികളുടെ മകനായി ജനനം. 1974 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. 2002ൽ അതിരൂപതയുടെ സഹായമെത്രാനായും 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായും നിയമിതനായി. ഇപ്പോൾ സീറോ മലബാർ സിനഡ് എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായി പ്രവർത്തിക്കുന്ന മാർ പെരുന്തോട്ടം കെസിബിസി വൈസ് പ്രസിഡന്റ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.