കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ഇവിടെ വികാരിയായിരുന്ന മോൺ. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇരുവർക്കും ഇന്നലെ നൽകി. അടഞ്ഞു കിടക്കുന്ന ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കണമെന്ന സീറോ മലബാർ സിനഡിന്റെ നിർദേശവും ഇതുസംബന്ധിച്ച വത്തിക്കാന്റെ മാർഗ നിർദേശങ്ങളും ജൂൺ 22ന് മോൺ. നരികുളത്തിനു നൽകിയിരുന്നു. ജൂലൈ രണ്ടിനുമുമ്പ് ഇവ നടപ്പാക്കണമെന്നായിരുന്നു നിർദേശം.

bb8818b8-cc2e-451a-aae5-2cc0348e26ef-1

ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാനമൊഴിയണമെന്നും ഇല്ലെങ്കിൽ സ്ഥലം മാറ്റമുണ്ടാകുമെന്നും അപ്പസ്തോലിക് അഡ്മനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു. എന്നാൽ, എതിർപ്പുകളെത്തുടർന്ന് ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പി ക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്നു ഫാ. നരികുളം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. തുടർന്നാണ് മാർ താഴത്ത് സ്ഥലംമാറ്റ ഉത്തരവ് നൽകിയത്. സ്ഥിരം സിനഡ് അംഗങ്ങളുമായി കൂടിയാലോചിച്ചാണ് സ്ഥലംമാറ്റം നിശ്ചയിച്ചത്.

അ ടുത്ത ഒമ്പതിനുമുമ്പ് മോൺ. നരികുളം മൂഴിക്കുളം പള്ളിയുടെ വികാരിയായി ചുമതലയേറ്റെടുക്കണമെന്നും ബസിലിക്കയുടെ ചുമതല ഉടൻ ഫാ. പൂതവേലിക്കു കൈമാറ ണമെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഉത്തരവിൽ വ്യക്തമാക്കി.

നിങ്ങൾ വിട്ടുപോയത്