പ്രിയപ്പട്ടവരേ,

നമ്മുടെ ഇടവകയിലെ വലിയപറമ്പിൽ വർഗ്ഗീസ് മകൻ ജോർജ്ജ് കിഡ്നി സംബന്ധമായ അസുഖം നിമിത്തം ചികിത്സയിലാണ്. ഇപ്പോൾ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്നു. Transplantation
വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്.
KCYM പ്രവർത്തകനും മദർ തെരേസ യൂണിറ്റ് അംഗവുമായ ജോർജ്ജിന്റെ ഇൗ സങ്കടാവസ്ഥയിൽ നാം എന്തു ചെയ്യണം എന്ന് പാരിഷ് കൗൺസിലിലും സെൻട്രൽ കമ്മിറ്റിയിലും ആലോചിക്കുകയും ഇടവകയിലെ എല്ലാവരും ചേർന്ന് സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു.

Rainbow for optimism


സമാനമായ സങ്കടാവസ്ഥകൾ ഇനിയും ഉണ്ടാകാം എന്നതിനാലും, ‘ഇതൊരു കണ്ണുതുറപ്പിക്കൽ’ അനുഭവമായി എടുക്കാമെന്നും അതിനാൽ ഇടവകക്കാരുടെ ഇത്തരം കഷ്ടതകളിൽ സഹായിക്കുവാൻ ഒരു ഫണ്ട് സ്വരൂപിക്കുവാനും തീരുമാനിച്ചു.
അങ്ങിനെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു SB എക്കൗണ്ട് 0228053000016530 നമ്മൾ തുറന്നു. St: Martin De Poress Church – HOPE
എന്നാണതിന്റെ പേര്.


” Help Our Parishioners in Emergency “.
“അടിയന്തിര ഘട്ടങ്ങളിൽ ഇടവകക്കാർക്കുള്ള കൈത്താങ്ങ്”.
അതിലേക്ക് നിങ്ങളുടെ നിർലോഭമായ സഹകരണവും സംഭാവനകളും പ്രതീക്ഷിക്കുന്നു.
എക്കൗണ്ട് മുഖേനയോ, നേരിട്ടോ നിങ്ങൾക്ക് ഇൗ സംരംഭത്തോട് സഹകരിക്കാം.

“നിങ്ങളുടെ ചെറിയ സഹായം
ഒരു കുടുംബത്തിന് വലിയ സഹായം”

   സഹകരിക്കുമല്ലോ

   സ്നേഹത്തോടെ,

വികാരിയച്ചൻ,ഫാ ജോൺ പയ്‌നുങ്കൽ

നിങ്ങൾ വിട്ടുപോയത്