കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കലും വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി വക്കോ അറക്കലും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാച രണങ്ങൾ തുടങ്ങിയവ ഞായറാഴ്‌ച ഉൾപ്പെടെയുള്ള പൊതു അവധിദിവസങ്ങളിലേ ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ പതിവായി കണ്ടുവരുന്നു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസവകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബർ, ഡിസംബർ മാസങ്ങളിലെ ശനി, ഞായർ ദിവസ ങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്.

വിദ്യാഭ്യാസവകുപ്പിൻ്റെ ലിറ്റിൽ കൈ റ്റ്സ് പദ്ധതി പ്രശംസാർഹമാണെങ്കിലും ഞായറാഴ്‌ചകൾ അതിനായി നിശ്ചയിച്ചത് ആശാസ്യമല്ല. ഈ മാസം 17 ഞായറാഴ്‌ച സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയും നടത്തി. 2022 ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

എൻഎസ്എസ്, എൻസിസി ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്‌ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പതിവായി നടന്നുവരുന്നുണ്ട്. മുൻ കാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്‌ചകളിൽ അവധി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണമായും മാറ്റിയിരിക്കുകയാണ്. പഠനത്തിന്റെ ഭാഗംതന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യയനദിവസങ്ങളിൽതന്നെ ക്രമീകരിക്കുന്ന നയം സർക്കാർ സ്വീകരിക്കണം. അതിനു വേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നൽകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെടുന്നു.

നിങ്ങൾ വിട്ടുപോയത്