It is not as though the word of God has failed.
(Romans 9:6) 🛐

വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്, ദൈവത്തിന്റെ ജനതയായിരുന്ന ഇസ്രായേൽ ജനതയ്ക്ക്, അനാദികാലം മുതൽ തിരുവചനത്തിൽ നിന്ന് ദൈവം നൽകിയിരുന്ന വാഗ്ദത്തങ്ങൾ നിറവേറുന്നതിൽ നിന്ന് ദൈവം മുടക്കം വരുത്തിയിട്ടില്ല. ദൈവത്തിന്റെ വചനം ഇന്നും ജീവിക്കുന്നു. ലോകത്തിൽ മാനുഷിക മേഖലകളും,ശാസ്ത്രീയ മേഖലകളും അനുദിനം പരാജയപ്പെടുമ്പോൾ ദൈവത്തിൻറെ വചനം പരാജയപ്പെടാതെ, ഇന്നും ലോകത്തിൽ വാഴുന്നു. സങ്കീര്‍ത്തനങ്ങള്‍ 119 : 105 ൽ പറയുന്നു, ദൈവത്തിന്റെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌. ജീവിതത്തിൽ നാം ഓരോരുത്തരുടെയും പാതകളിൽ ദൈവ വചനത്തിൽ അടിസ്ഥാനമാക്കി നടക്കുക. കാരണം വചനം പ്രകാശമാണ്.

ഭയം, ഉൽകണ്ഠ, നിരാശ, വെറുപ്പ് ഇവയെല്ലാം പൈശാചിക പീഡകളാണ്. അതിനാൽ ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ ഉപയോഗിച്ചാൽ മാത്രമേ ഇവ നമ്മിൽനിന്ന് വിട്ടു പോകുകയുള്ളൂ. ലോകത്തിൻറെ വഴികൾ പാപം നിറഞ്ഞതാണ്. ലോകത്തിൽ ദൈവത്തിന് എതിരായി പാപം ചെയ്യാതിരിക്കേണ്ടതിനു ദൈവത്തിന്റെ വചനം ഹൃദയത്തില്‍ സൂക്‌ഷിക്കുക (സങ്കീര്‍ത്തനങ്ങള്‍ 119 : 11) ലോകത്തിലെഏറ്റവും വലിയ ആയുധം, ദൈവത്തിന്റെ വചനം ആകുന്ന വാൾ ആകുന്നു, ഹെബ്രായര്‍ 4 : 12 ൽ പറയുന്നു, ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.

ദൈവവചനം മനുഷ്യനെ , സന്തോഷത്തിലും, ഹൃദയ സമാധാനത്തിലും, ഐക്യത്തിലും ജീവിക്കാൻ സഹായിക്കുന്നു, കാരണം ദൈവത്തിന്റെ വചനം സ്നേഹം പ്രതിപാദിക്കുന്നു. ജീവിതത്തിൽ നിങ്ങളുടെ പ്രതിസന്ധി മേഖലകളിൽ തിരുവചനം പറഞ്ഞ് പ്രാർത്ഥിക്കുക. നിങ്ങളുടെ ജീവിതത്തിൽനിന്ന് പ്രതിസന്ധികൾ മാറിപ്പോകുന്നത് കാണാൻ കഴിയും. ഉദാഹരണമായി പറഞ്ഞാൽ, ജീവിതത്തിൽ രോഗം, വെറുപ്പ് എന്നിങ്ങനെയുള്ള പീഡകൾ ഉണ്ടെങ്കിൽ ദൈവ വചനം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുക. അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 107 : 20. ദൈവ വചനം ജീവിതത്തെ വിജയിപ്പിക്കുക മാത്രമല്ല, ജീവിതത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്