യാത്രാമൊഴി 2020

❤️ഇവിടെ ഒരു വിട പറയൽ ..
മുൻ വർഷങ്ങളെ പോലെ
2020 ഉം യാത്ര പറയുകയാണ്.
.❤️

ഒന്നും അറിയാത്ത പോലൊരു പോക്ക്
അല്ലെങ്കിലും ഈ വർഷം എന്തു പിഴച്ചു..⁉️
നന്നായി തുടങ്ങി ചാരിതാർത്ഥ്യത്തോടെ എരിഞ്ഞടങ്ങണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്⁉️

ശരീരത്തിൽ കയറിപ്പിടിച്ച് വളർന്ന് ഒരുവനെ തകർക്കുന്ന കാൻസറായി 2020-ൽ കയറിപ്പറ്റിയ കൊറോണയുടെ പുത്തൻ വേർഷൻ യഥാർത്ഥത്തിൽ 2019 ലെ ഒരു അധികപ്പറ്റാണ്. covid 19🔻

നമ്മൾ എപ്പോഴും കരുതാറില്ലേ, ഒക്കെ ശരിയാകും..
മറ്റുള്ളവരും പറയും.. നാളെ അഥവാ
മറ്റന്നാൾ എല്ലാം ശരിയാകും..
2020 ഉം പ്രതീക്ഷിച്ചു കാണും നാളെകളിൽ എല്ലാം ശരിയാകുമെന്ന് ..
എന്നാൽ ഇപ്പോൾ ഉള്ളം തേങ്ങുന്നു..
കടന്നുപോകുമ്പോൾ ഏൽപ്പിച്ചിട്ടു പോകുന്ന ബാക്കിപത്രത്തിൽ പ്രമുഖ സ്ഥാനം കൊറോണക്കു തന്നെ..

ഒരു വലിയ ചരിത്രത്തിൽ മറ്റെല്ലാ ചരിത്രങ്ങളും മുങ്ങിപ്പോയ വർഷം.

എങ്കിലും ദൈവമേ നന്ദി🙏🎈
ബാക്കിയാക്കിയ ആയുസ്സിനെ പ്രതി..
കുടുംബാംഗങ്ങളെ പ്രതി..
ഉറ്റവരെ ഉടയവരെ ഉയിരോടെ
ഉണരാൻ ക്യപ തന്നതിന്.
നല്ല ശുദ്ധമായ വായു
അന്തരീക്ഷം
ആരോഗ്യം
വിഷവിമുക്ത ഭക്ഷണം..
പിന്നെ
പ്രിയപ്പെട്ടവർക്കൊപ്പം കൂടുതൽ നേരം
ചിലവഴിക്കാനായതിന് ..

ആദരവുകൾ :
ഭരണാധികാരികൾക്ക്
ആരോഗ്യ പ്രവർത്തകർക്ക്
പോലീസ് ഡിപ്പാർട്ട്മെന്റിന്
സന്നദ്ധ പ്രവർത്തകർക്ക്
പിന്നെ,
സഹജീവികളിൽ മനുഷ്യത്വം
ദർശിച്ചവർക്കെല്ലാം..

നന്ദി
മാസ്ക്കിന്
സാനിറ്റൈസറിന്
സാമൂഹിക അകലത്തിന്
സോപ്പിന്
വെള്ളത്തിന്

ചില അകൽച്ചകൾക്കു
പകരം വെക്കാൻ
മറ്റൊന്നുമില്ല.
അകൽച്ച അനിവാര്യമാണെനുള്ള
ഓർമ്മപ്പെടുത്തൽ …
അകലത്തിരുന്നും അടുക്കാം എന്ന് ബോധ്യപ്പെടുത്തി
.

ഉറങ്ങി മടുത്തവരുണ്ട്..
ബോറടിച്ചു മരിച്ചവരുണ്ട്
നോട്ടെഴുതി തളർന്നവരുണ്ട്..
Online ക്ലാസിൽ കണ്ണടിച്ചു പോയവരുണ്ട്..
സോഷ്യൽ മീഡിയ ആബാലവൃദ്ധം
ജനങ്ങളിലും സ്ഥാനം പിടിച്ചു..

ചുരുക്കാം.

നഷ്ടങ്ങളേക്കാൾ
നേട്ടങ്ങളെ ഓർക്കാം..
ചെയ്യാൻ കഴിഞ്ഞ നൻമകൾ …
കിട്ടിയ നല്ല സൗഹൃദങ്ങൾ :
പകരം വെക്കാനില്ലാത്ത ഓർമ്മകൾ .
.

ദൈവമേ നന്ദി..
2020 ഒരു നഷ്ടമല്ല
ലാഭമാണ്..
ജീവിതത്തെ കരുതാൻ പഠിപ്പിച്ചു..
ശ്രദ്ധിക്കാൻ പഠിപ്പിച്ചു..

നന്ദി..❤️📣
സമാധാനത്തിൽ പോവുക.
പ്രതീക്ഷയുടെ
സ്വപ്നങ്ങളുടെ വാതായനങ്ങൾ
തുറന്നിടാം..
2021 പടിവാതിൽക്കൽ ..


ജോബിയച്ചൻ

നിങ്ങൾ വിട്ടുപോയത്