2020 വിടപറയുമ്പോൾ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രത്യേക കരുതലിന് സ്നേഹത്തിന് നല്ല ദൈവത്തിനു നന്ദി! വേദനകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ സമാശ്വാസവും ശക്തിയുമായി ഞങ്ങളിലേക്ക് കടന്നു വന്ന പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനുവേണ്ടി ഞങ്ങൾക്കായി ശുശ്രൂഷ ചെയ്ത വിശുദ്ധ ഔസേപ്പ് പിതാവിനും സകല വിശുദ്ധർക്കും നന്ദി. വിശുദ്ധ കൂദാശകളിലൂടെ ആത്മീയ പരിപോഷണം നൽകിയ എല്ലാ പുരോഹിതർക്കും നന്ദി. സ്വർഗ്ഗീയ ജറുസലേമിലേക്ക് ഞങ്ങളെ നയിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്കും എല്ലാ സഭാശുശ്രൂഷകർക്കും ആദ്ധ്യാത്മിക ജീവിതത്തിൽ കരുത്തു പകരുന്ന പ്രിയപ്പെട്ട ഗുരുവിനും നന്ദി. കുടുംബജീവിതത്തെയും ആത്മീയശുശ്രൂഷകളെയും പലതരത്തിൽ സഹായിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇല്ലായ്മകളിൽ രോഗാവസ്ഥകളിൽ ഹൃദയം പകുത്തു നൽകിയ പ്രിയപ്പെട്ടവർക്ക്, ഒറ്റപ്പെട്ട നിമിഷങ്ങളിൽ ഓടിയെത്തി സങ്കടങ്ങളിൽ ചേർത്തുനിർത്തി ആശ്വസിപ്പിച്ച സ്നേഹിതർക്ക് നന്ദി. കുടുംബാംഗങ്ങളായി കൂടെ നിൽക്കുന്ന IHS മിനിസ്ട്രിയിലെ എല്ലാ ടീമംഗങ്ങൾക്കും നന്ദി. പലവിധ രീതിയിൽ തിരുത്തലുകൾ നൽകിയവർക്ക് ഒത്തിരി നന്ദി. ചെറുതും വലുതുമായ രീതിയിൽ കഴിഞ്ഞ ഒരു വർഷക്കാലം ജീവിതത്തിലേക്ക് നന്മകൾ പകർന്ന ഓരോരുത്തർക്കും നന്ദി.

           2020-ൽ, ജീവിതശൈലികളിലൂടെയോ പെരുമാറ്റങ്ങളിലൂടെയോ നൽകാനിടയായ ഉതപ്പുകൾക്കും മുറിപ്പെടുത്തലുകൾക്കും ഓരോരുത്തരോടും ഹൃദയത്തിൽ നിന്ന് മാപ്പ് ചോദിക്കുന്നു. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കാൻ കഴിയാതെപോയ എല്ലാ അവസരങ്ങളെയും ഓർത്തു മാപ്പപേക്ഷിക്കുന്നു. 
സർവോപരി നല്ല ദൈവമേ, അങ്ങയെ വേണ്ട രീതിയിൽ സ്നേഹിക്കുവാനും ശുശ്രൂഷിക്കാനും ശ്രമിക്കാതിരുന്നതിന് സാധിക്കുന്നത്ര വേദനയോടെ മാപ്പ് ! 


           2021-ൽ നല്ല ദൈവത്തെയും സഹോദരങ്ങളെയും കൂടുതൽ പൂർണ്ണതയിൽ സ്നേഹിക്കുവാനും, ശുശ്രൂഷിക്കാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും എല്ലാവിധ സഹകരണങ്ങളും തുടർന്നും നൽകണമെന്ന് അപേക്ഷിക്കുന്നു. 

ഒത്തിരി സ്നേഹത്തോടെ…… ജിനീഷ്,

ബെൻസി, ജോൺ, തെരേസ്.

നിങ്ങൾ വിട്ടുപോയത്