ഞങ്ങളുടെ കർത്താവായ ദൈവമേ, അനുഗ്രഹീതയും കൃപാവരപൂർണയുമായ മാതാവിന്റെ മാധ്യസ്ഥം വഴി അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു.

അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. സ്വർഗാരോപിതായായ മറിയത്തിന്റെ പ്രാർത്ഥനകൾ ഈ ലോകത്തിൽ ഞങ്ങൾക്ക് ഉറപ്പുള്ള സഹായവും സംരക്ഷണവുമായിരിക്കട്ടെ.

പരിശുദ്ധ അമ്മയെപ്പോലെ ഞങ്ങളും സദാ സ്വർഗീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ജീവിക്കുവാനും നിത്യമഹത്വം പ്രാപിക്കുവാനും അനുഗ്രഹിക്കണമേ.

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സർവ്വേശ്വരാ, എന്നേക്കുംആമേൻ.

സ്വാതന്ത്ര്യ ദിന , സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ🙏
പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും.. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ആശംസകൾ ഏവർക്കും സ്നേഹപൂർവ്വം നേരുന്നു…

നിങ്ങൾ വിട്ടുപോയത്