കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്.
വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.


മദ്യലഭ്യത കുറച്ചുകൊണ്ട് ലഹരിവിമുക്ത സംസ്ഥാനം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയവർ മദ്യവിതരണം വ്യാപകമാക്കുവാനെന്ന് സംശയം ജനിപ്പിക്കുന്നവിധം ഐ ടി പാർക്കുകളിലും ടുറിസം കേന്ദ്രങ്ങളിലും വിപണന സംവിധാനം ഏർപ്പെടുത്തുന്നതും ജനക്ഷേമലക്ഷ്യമാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്