പ്രഥമ ക്രിയാറ്റിഫ് നോവൽ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ അഭിലാഷ് ഫ്രേസറുടെ നോവൽ പ്രപഞ്ചഗാഥ മാർച്ച് 1 ന് 11 മണിക്ക് പ്രശസ്ത കഥാകൃത്ത് ശ്രീ വൈശാഖൻ കവി ശ്രീ. വി. ജി. തമ്പിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു. സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശൂർ. അതേ വേദിയിൽ വച്ചു തന്നെ ക്രിയാറ്റിഫ് അവാർഡ് ദാനവും നടക്കും ഒരു ഗായകന്റെ ആത്മസംഘർഷങ്ങളുടെ കഥയാണ് നോവൽ പറയുന്നത്.

സുദർശൻ കോടോത്തിന്റെ ജീവന്റെ ഭൂപടങ്ങൾ, ടി ഒ ഏലിയാസിന്റെ വില്ലാർവട്ടത്തെ രാജകുമാരി എന്നീ നോവലുകൾക്കാണ് യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ. സി. ആർ. ദാസ്, ഡോ. ആന്റണി മുനിയറ, വി. ബി. രാജൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് ക്രിയാറ്റിഫ് നോവൽ പുരസ്‌കാരവും കാഷ് അവാർഡും ലഭിക്കും. മികച്ച രചനകൾ കൊണ്ട് സമ്പന്നമായിരുന്നു അവാർഡിനായുള്ള മത്സരം എന്ന് സംഘാടകർ അറിയിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിയാറ്റിഫ് മീഡിയ ആണ് മത്സരം സംഘടിപ്പിച്ചത്.

നിങ്ങൾ വിട്ടുപോയത്