തിരുസഭയിലെ പ്രധാന ഓഫീസായ കോൺഗ്രിഗേഷൻ ഫോർ ഡോക്ട്ട്രീൻ ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപെടുന്ന വിശ്വാസതിരുസംഘത്തിൽ പ്രായപൂർത്തിയാകാത്തവർക്കും, മറ്റ് വിഭാഗങ്ങളിലും ഉള്ളവർക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണ കേസുകൾ കൈകാര്യം ചെയ്യാനായി വിശ്വാസ തിരുസംഘത്തിനുള്ളിൽ തന്നെ ഡോക്ട്രീനൽ, ഡിസിപ്ലിനറി എന്നീ രണ്ട് വിഭാഗങ്ങളാക്കി പുനർക്രമികരിച്ചിരിക്കുന്നത്.

വിശ്വാസം സംരക്ഷികാൻ എന്ന അർഥം വരുന്ന ഫീദം സെർവാരെ എന്ന മോത്തു പ്രോപ്രിയ വഴി പുതിയ ക്രമം കൊണ്ട് വന്നിരിക്കുന്നത്. ഡോക്ട്രീനൽ വിഭാഗത്തിൽ വിശ്വാസ ധാർമിക കാര്യങ്ങളും, വിവാഹം എന്ന കൂദാശയുമായി ബന്ധപെട്ട കാര്യങ്ങളും കൈകാര്യം ചെയ്യും, ശാസ്ത്ര സാമൂഹിക പുരോഗതിയുമായി ബന്ധപെട്ട കാര്യങ്ങളും വിശ്വാസസംഹിതയോട് ചേർക്കുന്നതും ഈ വിഭാഗത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതും എന്ന് പുതിയ രേഖ പറയുന്നു.

അച്ചടക്ക നടപടികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരിക്കും പ്രായപൂർത്തിയാകാത്തവർക്ക്നേരെയും, മറ്റ് ബലഹീനതകൾ ഉള്ളവർക്ക് നേരെയുമുള്ള പരാതികൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ പൊതു മാന്യതക്ക് എതിരെയുള്ള കേസുകളും ഈ വിഭാഗത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുക.

77 വയസുള്ള കർദ്ദിനാൾ ലൂയിസ് ലാദ്രിയയാണ് തിരുസഭയിലെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്റ്റ്. രണ്ട് വിഭാഗങ്ങളിലുമുളള സെക്രട്ടറിമാർ കർദ്ദിനാൾ പ്രിഫെക്റ്റിനാണ് റിപോർട്ടുകൾ സമർപ്പികേണ്ടത്.

2001 ൽ ജോൺപോൾ രണ്ടാമൻ പാപ്പയാണ് ഇത്തരം കേസുകൾ സിഡിയഫിന്റെ പരിതിയിൽ കൊണ്ട് വന്നത്. അതിന് ശേഷം 2010 ൽ ബെനഡിക്റ്റ് പാപ്പ നിയമങ്ങൾ കാലാനുസൃതമായി നവീകരിച്ചിരുന്നു.

ഫാ. ജിയോ തരകൻ

https://www.ncronline.org/news/vatican/pope-francis-reorganizes-vaticans-doctrinal-office

നിങ്ങൾ വിട്ടുപോയത്