കൊച്ചി: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സഹായം തേടുന്നു. പാലാരിവട്ടം വട്ടത്തിപ്പാടം റോഡിൽ വലിയപറമ്പിൽ ജോർജ് ആണ് ഗുരുതര വൃക്കരോഗത്തിന്റെ ചികിത്സയ്ക്ക് കൈത്താങ്ങ് തേടുന്നത്.
ഏതാനും വർഷങ്ങളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ജോർജ് രണ്ടുമാസമായി എറണാകുളം ലിസി ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുകയാണ്. വൃക്കമാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ കരാർ ജീവനക്കാരനായ ജോർജിന് രോഗം മൂർച്ഛിച്ചതോടെ ജോലിക്കു പോകാനാകാത്ത സ്ഥിതിയാണ്. 71 വയസുള്ള ഹൃദ്രോഗിയായ മാതാവും ഭാര്യയും ആറും പത്തും വയസുള്ള രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് ജോർജിന്റെ വരുമാനമായിരുന്നു ഏക ആശ്രയം. സാമ്പത്തികമായി ക്ലേശിക്കുന്ന തന്റെ വൃക്കമാറ്റിവയ്ക്കലിനും തുടർചികിത്സയ്ക്കും സുമനസുകൾ സഹായമാകുമെന്ന പ്രതീക്ഷയിലാണ് ജോർജും കുടുംബവും.
South Indian Bank,
Palarivattom branch
IFSC: SIBL0000228
A/c No: 0228053000016530
St Martin De Poress Church – HOPE