എറണാകുളം അങ്കമാലി അതിരൂപത, സെന്റ് മേരിസ് മെത്രാപോലീത്തൻ കത്തീദ്രൽ ബേസിലിക്കാ പള്ളിയിൽ ഓശാന തിരുനാൾ ശുസ്രൂഷകൾക്ക്, സിറോമലബാർ സഭയുടെ തലവനും പിതാവും, എറണാകുളം അതിരൂപത മെത്രാപൊലീത്തൻ അർച്ചുബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപോലീത്ത തിരുമേനിയുടെ കാർമികത്വത്തിൽ സഭയുടെ ഔദ്യോഗിക ക്രമത്തിൽ ആഘോഷിച്ചു. ഇതോടുകൂടിഎറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള കുർബാന ക്രമം നിയമപരമായി നിലവിൽവന്നു.

എറണാകുളം അങ്കമാലി അതിരൂപതയിൽഔദ്യോഗിക കുർബാന നിലവിൽ വന്നു

സിറോമലബാർ സഭയുടെ തലവനും പിതാവും, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ കർദ്ദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സഭയുടെ ഔദ്യോഗിക ക്രമത്തിൽ ഓശാന തിരുനാൾ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. ഇതോടുകൂടി എറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള വിശുദ്ധ കുർബാന ക്രമം ഔദ്യോഗികമായി നിലവിൽവന്നു.

എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരിസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ബസിലിക്കാ പള്ളിയിലായിരുന്നു ഓശാന ഞായർ തിരുക്കർമ്മങ്ങൾ ക്രമീകരിച്ചത്. സീറോ മലബാർ തലവൻ വിശുദ്ധ കുർബാന അർപ്പിക്കാൻ വരുന്നതിനാൽ വിശ്വാസികളിൽ വലിയൊരു വിഭാഗം അതിരാവിലെ തന്നെ ബസലിക്കയിൽ എത്തിയിരുന്നു.

കർദ്ദിനാൾ ആലഞ്ചേരിയോടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കാൻ വരുമെന്ന് അറിയിച്ച മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലിന് ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചില്ല. ബസിലിക്കയുടെ റെക്ടറും ദൈവശാസ്ത്രജ്ഞനും വൈദിക പരിശീലന രംഗത്തെ പ്രമുഖനുമായ മോൺ. ആൻറണി നരികുളവും എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്തും മെത്രാപോലീത്തയുടെ സെക്രട്ടറി ഫാ. ജെയിംസ് പുലിയുറുമ്പിലും വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം മാർ ആലഞ്ചേരി മെത്രാപ്പോലീത്തൻ വികാരിയെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. എറണാകളത്തെ നിരവധി പള്ളികളിൽ ഇന്ന് സിനഡ് കുർബാന അർപ്പിച്ചു. മറ്റ് ദേവാലയങ്ങൾ ഈസ്റ്ററിനോട് അനുബന്ധിച്ച് ഔദ്യോഗിക കുർബാന അർപ്പണരീതിയിലേക്ക് മാറുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നു എന്നാണ് അറിയുന്നത്. കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളുടെയും പ്രതിനിധികൾ എറണാകുളം ബസലിക്കയിൽ തത്സമയ റിപ്പോർട്ടിംഗിന് എത്തിയതും വിശ്വാസികളിൽ കൗതുകമുണർത്തി.

.വൻ ജനപിന്തുണയോടെ വലിയ പിതാവ് ഓശാന ബസ്ലിക്കയിലേക്ക് പെരുന്നാൾ ഘോഷയാത്ര നടത്തിയ ദിനം..

.മാർപ്പാപ്പയുടെ വാക്കുകൾ വിശ്വാസികളുടെ കണ്മുന്നിൽ വായിക്കപ്പെട്ട ദിനം…

സിറോ മലബാർ സഭയെ ഒന്നായി കാണാൻ ഭാഗ്യം ലഭിച്ച ഈ തലമുറ എത്ര ഭാഗ്യമുള്ളത്….

സിറോ മലബാർ സഭയെ ഒന്നാക്കി തീർക്കാൻ പ്രവർത്തിച്ച വിശുദ്ധരായ മാർപ്പപ്പാമാർ , പ്രത്യേകിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, പൗരസ്ത്യ തിരുസംഘത്തിലെ മുൻ പിതാക്കൻമാർ സിറോ മലബാർ സഭ നയിച്ച ഭാഗ്യസ്മരണിയരായപൂർവ്വപിതാക്കൻമാർ പ്രത്യേകിച്ച് മാർ വർക്കി വിതയത്തിൽ പിതാവ്, മൺമറിഞ്ഞുപോയ മറ്റു വൈദികരെ,സഭാ വിശ്വാസികളെയും ഇത്തരുണത്തിൽ ഞങ്ങൾ ഓർത്ത് നിങ്ങളുടെ മധ്യസ്ഥത്തിന് നന്ദി പറയുന്നു.

ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച മാർ ബനഡിക്ട് പതിനാറാമൻ എരിമറ്റസ് മാർപ്പാപ്പ, മാർ ഫ്രാൻസിസ് മാർപ്പാപ്പ, പൗരസത്യ തിരുസംഘം പിതാക്കൻമാർ , സഭയുടെ അധ്യക്ഷനും തലവനുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്, മാർ ആൻഡ്രൂസ് താഴ്ത്ത് മെത്രാപ്പോലിത്ത, തുടങ്ങി എല്ലാ സിനഡ് പിതാക്കൻമാർക്കും വൈദികരും , സന്യസ്തർക്കും , വിശ്വാസി സമൂഹത്തിനും നന്ദി…….

നിങ്ങൾ വിട്ടുപോയത്