കേരള ലേബർ മൂവ്മെന്റും അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂർ സെന്റ് തോമസ് കോളെജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവകാശങ്ങൾ നേടിയെടുക്കാൻ സംഘാത ശക്തി പ്രധാനപ്പെട്ടതാണെന്നും അർഹതപ്പെട്ടവർക്ക് അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുടിഎ ചെയർമാൻ ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തേൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി. തൊഴിലാളി പ്രവർത്തനത്തിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട അഡ്വ തമ്പാൻ തോമസിന് ആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തേൻ സമ്മാനിച്ചു.

കെഎൽഎം പ്രസിഡന്റ് ബാബു തണ്ണിക്കോട്, ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ , തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റജീന, കെഎൽഎം ജനറൽ സെക്രട്ടറി ജോസ് മാത്യു, തൃശൂർ രൂപതാ ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ്, വനിതാ ഫോറം മോളി ജോബി, മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, തൃശൂർ അതിരൂപതാ പ്രസിഡന്റ് ബിജു ചിറയത്ത്, സംസ്ഥാന സെക്രട്ടറി ഷിജോമോൻ മാത്യു, ജനറൽ കൺവീനർ ജോസ് മാടാനി തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി നടന്ന തൊഴിലാളി റാലി മുൻ പ്രസിഡണ്ടുമാരായ പി എൽ ജോർജ് , സെബാസ്റ്റ്യൻ പാലംപറമ്പിൽ എന്നിവർ കെഎൽഎം പ്രസിഡന്റ് ബാബു തണ്ണി ക്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

നിങ്ങൾ വിട്ടുപോയത്