ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ്‌ തീരുമാനം. ആര്‍ച്ച്‌ബിഷപ്പ്‌ ജോര്‍ജ്‌ ആന്റണിസാമിയും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാര്‍ തോമസുമാണ്‌ പുതിയ വൈസ്‌ പ്രസിഡന്റുമാര്‍. ഡല്‍ഹി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ അനില്‍ കൂട്ടോ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്ത്യയിലെ മൂന്ന്‌ റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ്‌ ‘കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളോടും വെല്ലുവിളികളോടുമുള്ള സഭയുടെ പ്രതികരണം” എന്നതായിരുന്നു 365-ാമത്‌ ജനറല്‍ ബോഡി യോഗത്തിന്റെ പ്രമേയം.

നിങ്ങൾ വിട്ടുപോയത്