Unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit.(John 12:24) ✝️

യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ വീണ് അഴുകി ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പു ചെടിയായി രൂപം പ്രാപിക്കുന്നതിനോടാണ് ഉപമിക്കുന്നത്. യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും ഫലമായി ലഭിച്ച പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോഴാണ് അതുവരെ ഭയചകിതരായിരുന്ന ശിഷ്യന്മാർ ലോകമെമ്പാടും സുവിശേഷം എത്തിക്കുന്നതിനായി യാത്രയായത്. അവർ അഴുകിവീണപ്പോൾ അവരിൽനിന്നും രൂപം എടുത്ത ഒട്ടനേകം പ്രേക്ഷിതരിലൂടെയാണ് ഇന്ന് ലോകത്തിലങ്ങോളമിങ്ങോളം ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നത്.

അന്ന് ഗ്രീക്കുകാർ യേശുവിനെ തേടി ശിഷ്യരുടെ അടുത്ത് ചെന്നതുപോലെ ഇന്നു നമ്മെയും ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ട്. എന്നാൽ യേശു എവിടെയാണെന്നറിഞ്ഞ് അവിടുത്തെ അന്വേഷിക്കുന്നവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നമുക്കാവുന്നുണ്ടോ? യേശുവിൽ ഒരു നവജീവിതാനുഭവം ലഭിക്കുമ്പോൾ മാത്രമേ നമുക്ക് മറ്റുള്ളവരെ യേശുവിലേക്ക് ആനയിക്കാനാവുകയുള്ളൂ. ഒരു ഗോതമ്പുമണി അഴുകുന്നതിനു ഏറ്റവും വലിയ തടസ്സം അതിന്റെ പരുക്കനായ പുറംതോട് തന്നെയാണ്. ഇതുപോലെത്തന്നെ, വെറുപ്പും വിദ്വേഷവും അഹങ്കാരവും പാപാസക്തികളും നിറഞ്ഞ ഒരു പുറംതോട് നമുക്കെല്ലാവർക്കുമുണ്ട്‌. ഈ പുറന്തോടിനുള്ളിൽ നിർജ്ജീവമായി കഴിയുന്ന നമ്മെ അതു പൊട്ടിച്ചു മണ്ണിലഴിയാൻ പ്രാപ്തമാക്കുന്നത് പരിശുദ്ധാത്മാവാണ്.

കർത്താവായ ദൈവമേ, അങ്ങെവിടെയാണെന്നും എങ്ങിനെ അങ്ങയുടെ അടുത്തെത്താമെന്നും എന്റെ ഹൃദയത്തെ പഠിപ്പിക്കണമേ. എനിക്ക് ജീവനും പുനർജീവനും നൽകുന്നത് അങ്ങാണ്. എന്നിലുള്ള എല്ലാ നന്മയും അങ്ങിൽ നിന്നാണ്. അങ്ങയെ നേടാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയെ കണ്ടെത്തുവാൻ എന്നെ അനുവദിക്കണമേ. ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 😇

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്