





അഹമ്മദാബാദിൽ ഇന്നുച്ചക്കുണ്ടായ വ്യോമയാന ദുരന്തം ചങ്കുലക്കുന്നതാണ് . 230 യാത്രക്കാരും 12 ജീവനക്കാരുൾപ്പടെ 242 പേർ വിമാനത്തിലുണ്ടായിരുന്ന എയർ ഇന്ത്യ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള BJ മെഡിക്കൽ കോളേജ് UG ഹോസ്റ്റൽ കെട്ടിടത്തിലേക്ക് തകർന്നു വീഴുകയാണ് ഉണ്ടായത്. അവിടത്തെ അന്തേവാസികളും മരണപെട്ടു എന്നാണ് പറയപ്പെടുന്നത് .
കൊച്ചി . അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മേജർ ആർച്ച്ബിഷപ് ദുഃഖം രേഖപ്പെടുത്തി.
2025 ജൂൺ പന്ത്രണ്ടാം തീയതി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകർന്നുവീണു മരണമടഞ്ഞവർക്കു ആദരാജ്ഞലികൾ അർപ്പിച്ചു മാർ റാഫേൽ തട്ടിൽ.

രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായിനടക്കുന്നതിലും പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങൾ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതിൽ മാർ റാഫേൽ തട്ടിൽ പിതാവ് പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

May God grant eternal rest to all who lost their lives in the Air India Boeing 787 Dreamliner plane crash with 242 on board en route to London, near Ahmedabad airport. The plane crashed directly on the BJ Medical College UG hostel mess in Meghani Nagar killing many MBBS students, it seems. This is one of the most heartbreaking tragedies.
As families of the victims deal with the insurmountable grief and loss of their loved ones, may God comfort them in ways only He can.
Deepest condolences and prayers for the families who lost their loved ones.


അന്തരിച്ചവർക്കു ആദരാഞ്ജലികൾ അർപ്പിക്കുന്നു . പരുക്കുപറ്റിയവർ എത്രയും പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു .
PRO LIFE GLOBAL FELLOWSHIP
