കേരളത്തിൻ്റെ സാഹിത്യ കാരണവർ പ്രൊഫ. എം.കെ. സാനു മാഷ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ക്ലിമ്മീസിൽ നിന്ന് പരിഷ്കരിച്ച POC സമ്പൂർണബൈബിൾ ഇന്ന് ഏറ്റുവാങ്ങിയപ്പോൾ 1977ലെ ഒരു സുദിനമാണ് പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞത്. POC പുതിയനിയമം ആദ്യമായി പ്രകാശനം ചെയ്തപ്പോൾ അത് ഏറ്റുവാങ്ങിയത് അനുഗൃഹീത സാഹിത്യകാരൻ ശ്രീ. കെ.പി. കേശവമേനോൻ ആയിരുന്നു.

2008ൽ പദ്ധതിയിട്ട പരിഷ്കരണം 2012ൽ പുതിയനിയമ പ്രസിദ്ധീകരണത്തിലൂടെ പാതിവഴിയിൽ എത്തി. 2016ൽ ആരംഭിച്ച പഴയനിയമ പരിഷ്കരണം 2022ൽ പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രകാശന കർമം ഇന്ന് KCBC-KCMS സമ്മേളനത്തിലാണ് നടത്തിയത്.

പഴയനിയമ പരിഷ്കരണത്തിൽ എന്നോടൊപ്പം അധ്വാനിച്ച റവ. ഡോ. ജോൺസൺ പുതുശ്ശേരി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, റവ. ഡോ. അബ്രഹാം പേഴുംകാട്ടിൽ, റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ (RIP), റവ. ഡോ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ, റവ. ഡോ. ആൻ്റണി തറേക്കടവിൽ, റവ. ഡോ. ജെയ്ക്കബ് പ്രസാദ്, പ്രൊഫ. പ്രീമൂസ് പെരിഞ്ചേരി, പ്രൊഫ. ഡോമിനിക്ക് പഴമ്പാശ്ശേരി എന്നിവർക്ക് പ്രത്യേകം നന്ദി!

ഫാ.ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്