ചങ്ങനാശ്ശേരി : ലോകത്തിന് നന്മ പകരാനുള്ള ഉപകാരണമാണ് ദൈവ വചനമെന്ന് തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്. ചങ്ങനാശ്ശേരി അതി രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് – കുടുംബക്കൂട്ടായ്മ – മാക് റ്റിവി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂറു മേനി വചന പഠന പദ്ധതി മഹാ സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്താൻ വചനത്തിന്റെ ശക്തിക്കേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ദൈവ വചനം ജീവിതത്തിലെ ധർമ്മികതയെ വളർത്തുന്നുവെന്നും, വചനം സ്വീകരിക്കുന്നവർ ലോകത്തിലെ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവരും പരിഹാരകരുമാകണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട് മുഖ്യ പ്രഭാഷണവും നടത്തി. ചലച്ചിത്ര നടൻ സിജോയ് വർഗീസ്‌ നൂറുമേനി സീസൺ ഫോറിന്റെ ഉദ്ഘാടനവും പഠന പുസ്തക പ്രകാശനവും നിർവഹിച്ചു.പ്രൊഫ. ജോസഫ് ടിറ്റോ, സി. ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോർജ്ജ് പൊട്ടൻകുളം, സ്‌കറിയ സി സി വടക്കേൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

ചലച്ചിത്ര നിർമ്മാതാവും, ഗാന രചയിതാവുമായ ലിസി ഫെർണാണ്ടസ്, അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ.ജോർജ്ജ് മാന്തുരുത്തിൽ, മീഡിയ വില്ലേജ് മീഡിയ കോർഡിനേറ്റർ ഫാ. ജോജിൻ ഇലഞ്ഞിക്കൽ,നൂറു മേനി വചന പഠന പദ്ധതി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ബൈബിൾ അപ്പോസ്തലേറ്റ് അതി രൂപത പ്രസിഡന്റ്‌ ഡോ. റൂബിൾ രാജ്, നൂറു മേനി ജനറൽ കൺവീനർ ഡോ. ജോബിൻ എസ് കൊട്ടാരം, പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി പ്രൊഫ. രേഖാ മാത്യൂസ്, ഡോ. പി സി അനിയൻകുഞ്ഞ്,സിസ്ററർ ചെറുപുഷ്പം എന്നിവർ പ്രസംഗിച്ചു.

‘എന്റെ സ്വന്തം ബൈബിൾ’പദ്ധതിയുടെ ഉത്ഘാടനം മാർ തോമസ് തറയിൽ മെത്രാപ്പൊലീത്ത നൂറ്റി പത്തൊൻപതാം സങ്കീർത്തനം മന: പാഠമാക്കിയ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ലുക്കാ രാകേഷ്, ഇവാൻ വി ബിജോയ്‌ എന്നിവർക്ക് പേഴ്‌സണൽ ബൈബിൾ നൽകിനിർവഹിച്ചു.

ചലച്ചിത്ര നടൻ സിജോയ് വർഗീസ്‌, ഗാന രചയിതാവ് ലിസ്സി കെ ഫെർണാണ്ടസ്, ഡോ. റൂബിൾ രാജ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

ആന്റണി തോമസ് മലയിൽ, ജോസുകുട്ടി കുട്ടംപേരൂർ,സൈബി അക്കര,ഡോ. സോണി കണ്ടങ്കേരിൽ, അഡ്വ. ഡെന്നിസ് ജോസഫ്, ജോസി കടന്തോട്, ജോബി തൂമ്പുങ്കൽ, ഷിജി ജോൺസൺ, ബിനു വെളിയനാട്, ജോഷി കൊല്ലാപുരം, സീന തൂമ്പുങ്കൽ, ലാലി ഇളപ്പുങ്കൽ, റോയി വേലിക്കാട്ട്, ജോണിക്കുട്ടി സ്‌കറിയ, ആന്റണി അമിക്കുളം, ജോയിച്ചൻ, സിബി മുക്കാടൻ,റെന്നി മാത്യു, ടോമിച്ചൻ പുല്ലങ്കാവുങ്കൽ, ജോസ് സെബാസ്റ്റ്യൻ, ലാലപ്പൻ എന്നിവർ നേതൃത്വം നൽകി.

അയ്യായിരത്തോളം സമ്മാനർഹർ ഗ്രാൻഡ് ഫിനാലെയിലും, മഹാ സംഗമത്തിലും പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ : ചങ്ങനാശ്ശേരി അതിരൂപത നൂറുമേനി മഹാസംഗമം തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് നിർവ്വഹിക്കുന്നു. മാർ തോമസ് തറയിൽ മെത്രാപ്പൊലീത്ത, വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട്ട്, ഫാ. ജോർജ്ജ് മാന്തുരുത്തിൽ, നടൻ സിജോയ് വർഗീസ്‌, നൂറു മേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ,ലിസി ഫെർണണ്ടസ്,ഡോ. റൂബിൾ രാജ്,നൂറുമേനി ജനറൽ കൺവീനർ ഡോ. ജോബിൻ എസ് കൊട്ടാരം, പ്രൊഫ്. രേഖ മാത്യൂസ്, ഡോ. പി. സി അനിയൻകുഞ്ഞ് എന്നിവർ സമീപം

നിങ്ങൾ വിട്ടുപോയത്