കാഞ്ഞിരപ്പള്ളി .കാഞ്ഞിരപ്പള്ളി രൂപതാ അംഗവും ഉറുഗ്വേ വത്തിക്കാൻ കാര്യാലയത്തിൽ ഫസ്റ്റ് കൗൺസിലർ ആയി സേവനം അനുഷ്ഠിക്കുന്ന മോൺസിഞ്ഞോർ ജോൺ കല്ലറക്കലിന്റെ വത്സല മാതാവ് കാഞ്ഞിരപ്പള്ളി കല്ലറക്കൽ കരിക്കാട്ടുപറമ്പിൽ ശ്രീമതി മേരിക്കുട്ടി ജോൺ അന്തരിച്ചു.
മൃതദേഹം ജൂൺ 5 നു വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുകയും ജൂൺ 6 നു രാവിലെ 10.30 നു മൃതസംസ്കാര ശുശ്രുഷകൾ ആരംഭിച്ചു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതുമാണ്.
പരേത കോട്ടയം കളരിക്കൽ കുടുംബാംഗമാണ്.