The nations will know that I am the Lord, declares the Lord God, when through you I vindicate my holiness before their eyes.”
‭‭(Ezekiel‬ ‭36‬:‭23‬) ✝️

ദൈവം പരിശുദ്ധനാണ് ,അതുപോലെ ദൈവമക്കളായ നാമോരോരുത്തരും പരിശുദ്ധരായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ജീവിതത്തിൽ കുട്ടികളുടെ ആദ്യത്തെ ഹീറോ എന്നു പറയുന്നത് അവരുടെ പിതാവാണ്, പിതാവിനെ അനുകരിക്കാൻ ആണ് പല കുട്ടികളും ശ്രമിക്കുന്നത്. പിതാവിൻറെ സ്വാധീനം കുട്ടികളുടെ സ്വഭാവ വളർച്ചയിൽ വളരെയധികം സ്വാധീനിക്കാറുണ്ട്. അതുപോലെ ദൈവത്തിന്റെ സ്വന്തം സാദൃശ്യത്തിലും, രൂപത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ മക്കൾ ആയ നാമോരോരുത്തരിലും സ്വർഗ്ഗീയ പിതാവിൻറെ സ്വഭാവം ജീവിതത്തിലെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും ഉണ്ടാകണം എന്നും കർത്താവ് ആഗ്രഹിക്കുന്നു.

കർത്താവ് പരിശുദ്ധി നിറഞ്ഞവനാണ്. സ്വർഗത്തിൽ സകല ഭൂതഗണങ്ങളും കർത്താവ് പരിശുദ്ധി നിറഞ്ഞവൻ എന്ന് ഏറ്റു പറയുന്നു. അതുപോലെ കർത്താവിന്റെ പരിശുദ്ധി നാം ഒരോരുത്തരും വസിക്കുന്ന സമൂഹത്തിലും, കുടുംബത്തിലും, ജോലിസ്ഥലത്തും വെളിപ്പെടുത്താൻ കർത്താവു നമ്മിലൂടെ ആഗ്രഹിക്കുന്നു. നാമോരോരുത്തരും വിശുദ്ധ ജീവിതം നയിച്ചെങ്കിൽ മാത്രമേ, കർത്താവിന്റെ പരിശുദ്ധി നമ്മളിലൂടെ വെളിപ്പെടുത്താൻ കർത്താവിന് സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ നാം ദൈവത്തിൻറെ വചനം ആയി മാറണം

യേശു തന്റെ മരണശേഷവും താൻ തിരഞ്ഞെടുത്തുയർത്തിയ തന്റെ ശിഷ്യർ ദൈവമഹത്വത്തിനായുള്ള കാര്യങ്ങൾ തുടർന്നു കൊണ്ടുപോകേണ്ടതിനു ആവശ്യമായ അധികാരവും ശക്തിയും യേശു അവർക്ക് നൽകി. യേശു നാമത്തിൽ എല്ലാ ദുരാത്മാക്കളെയും പുറത്താക്കുവാനും രോഗങ്ങൾ സുഖപ്പെടുത്തുവാനും വചനം പ്രഘോഷിക്കുവാനുമുള്ള അധികാരമാണ് ഈശോ അവർക്ക് നൽകിയത്. യേശുവിൽനിന്നും  ശിഷ്യന്മാർ സ്വീകരിച്ച ഈ അധികാരം ഇന്നും നമുക്ക് ലഭ്യമാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ്, യേശു തന്ന അധിക്കാരവും ശക്തിയും ഉപയോഗിച്ച് നമ്മെയും സമൂഹത്തെയും പാപത്തിന്റെയും രോഗത്തിന്റെയും ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കാൻ നമുക്കാവുന്നുണ്ടോ? നാം ഒരോരുത്തർക്കും ദൈവഹിതത്തിനും, ദൈവിക പരിശുദ്ധിക്കും അനുസരിച്ച് ജീവിക്കാം. നാം ഒരോരുത്തർക്കും ഭൂമിയിൽ ദൈവിക പരിശുദ്ധിയുടെ വക്താക്കളാക്കാം.
ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്