Those who trust in the Lord are like Mount Zion, which cannot be moved, but abides forever. (Psalm 125:1) ✝️
സീയോൻ എന്ന പദത്തിന് പ്രാഥമികമായി ഒരു ഭൗതിക നഗരത്തെ പരാമർശിക്കുന്നതിൽ നിന്ന് കൂടുതൽ ആത്മീയ അർതഥം ഉണ്ട്. ഹീബ്രു ഭാഷയിൽ സീയോൻ എന്നത് വാഗ്ദത്ത ഭൂമി എന്നും, അതുപോലെ സീയോൻ എന്ന പേരിന്റെ അർത്ഥം ഉയർന്നതും ദൃശ്യമാകുന്നതുമായ സ്ഥലം എന്നും പ്രതിപാദിക്കുന്നു. ബൈബിളിൽ, സീയോൻ ദാവീദിന്റെ നഗരവും ദൈവത്തിന്റെ നഗരവുമാണ്. ജെറുസലേമിന്റെ തെക്കു കിഴക്കേ കുന്നായിരുന്ന സീയോൻ എന്ന സ്ഥലം ദാവീദ് പിടിച്ചടുക്കി കൊട്ടാരം പണിതു. ദാവീദ് ദൈവത്തിന്റെ നിയമ പേടകം അവിടേയ്ക്കു കൊണ്ടുവരുകയും ദൈവത്തിന് സീയോൻ പർവ്വതം വിശുദ്ധ സ്ഥലം ആകുകയും ചെയ്തു.

ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുക്കൾ നിലവിളിച്ചു കൊണ്ടു ഓടും. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും. ശത്രുവിന്റ ശക്തിയെ തോൽപിക്കാനുള്ള കൃപ നൽകുന്നത് കർത്താവാണ്. കർത്താവിന്റെ വചനം സ്വന്തമാക്കുന്തോറും നാം ദൈവശക്തി പ്രാപിച്ചുകൊണ്ടിരുന്നു. നാം സർവ്വശക്തനായ കർത്താവിന്റെ നിഴലിൽ കീഴിൽ ആയിരിക്കുമ്പോൾ ഭയപ്പെടേണ്ട കാര്യമില്ല, വിഷമിക്കേണ്ട കാര്യവുമില്ല.

കർത്താവിൽ ആശ്രയിക്കുന്നവൻ ഏത് സാഹചര്യത്തിലും സീയോൻ പർവ്വതം പോലെ സന്തോഷിക്കും. നമ്മുടെ “പ്രത്യാശ കർത്താവിൽ ആണ് . നാം ദൈവത്തിന്റ സഹായം ചോദിക്കുമ്പോൾ ദൈവം സഹായം അയക്കും. ദൈവം ചെയ്യാത്തതോ ദൈവത്തിനു ചെയ്യാൻ കഴിയാത്തതോ ആയതൊന്നും ഭൂമിയിൽ ഇല്ല. തിന്മ ദൈവവിശ്വാസിയെ ആക്രമിച്ചേക്കാം, എന്നാൽ അവരുടെ ഹൃദയം ദൈവത്തിലാണ് ശരണപ്പെടുന്നത്. നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








