The LORD has been very good to you
(Psalm 116:7)

ദൈവത്തിന്റെ അനുഗ്രഹം നാം സ്വീകരിക്കുകയും, അതുപോലെ മറ്റു വ്യക്തികൾ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി മറ്റുള്ളവർക്ക് നാം വഴിയൊരുക്കുകയും ചെയ്യണം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ ആവശ്യങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ദൈവത്തെ കൊണ്ടുവന്ന് അവ പരിഹരിക്കുവാന്‍ ദൈവം നമ്മുടെ മുമ്പില്‍ പല അവസരങ്ങളും ഒരുക്കുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മനുഷ്യരും ഉണ്ട്; ഉപയോഗപ്പെടുത്താത്ത മനുഷ്യരും ഉണ്ട്. ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ ആവശ്യങ്ങളില്‍ ദൈവം ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഉപയോഗപ്പെടുത്താത്തവരുടെ പ്രശ്നങ്ങള്‍ തുടരുകയോ അവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യുന്നു.

യേശു മൂന്നു വര്‍ഷക്കാലം തന്റെ പരസ്യ ശുശ്രൂഷകളുമായി ഇസ്രായേലില്‍ ജീവിച്ചു.
യേശു പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. മത്തായിയുടെ എട്ടാമത്തെ അദ്ധ്യായത്തിൽ വലിയ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ഒരു കുഷ്ഠരോഗി കടന്നു വന്ന് കര്‍ത്താവേ, അങ്ങേക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന് ഇടപെടാന്‍ ആ കുഷ്ഠരോഗി ഒരവസരം ഉണ്ടാക്കുകയായിരുന്നു. യേശു ആ മനുഷ്യനെ സുഖപ്പെടുത്തി (മത്താ. 8:1-4). യേശു തന്റെ അടുത്ത് വരാനും രോഗികളെ കൊണ്ടുവരാനും ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. ജനങ്ങള്‍ ആ സാഹചര്യം ഉപയോഗപ്പെടുത്തി. അതിനാല്‍ അനേകര്‍ക്ക് സൗഖ്യം കിട്ടി.
യേശു കഫര്‍ണാമില്‍ ആയിരിക്കുമ്പോള്‍ ശതാധിപന് യേശുവിന്റെ അടുത്തുവന്ന്, വീട്ടില്‍ തളര്‍വാതം പിടിച്ച് കിടന്ന ഭൃത്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. യേശു ഭൃത്യനെ സുഖപ്പെടുത്തുകയും ചെയ്തു (മത്താ. 8:5-13). യേശു പത്രോസിന്റെ വീട്ടില്‍ ചെന്നപ്പോള്‍, പത്രോസിന്റെ അമ്മായിയമ്മ പനി പിടിച്ച് കിടക്കുകയാണെന്ന് ഒരു ശതാധിപന് യേശുവിനോട് പറഞ്ഞ് യേശുവിന് ഇടപെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു. യേശുവിനെ കാണുവാനും അനുഗ്രഹം പ്രാപിക്കുവാനുമുള്ള അവസരങ്ങൾ ആരും ഉപയോഗിച്ചിരുന്നില്ല എങ്കിലോ? ആർക്കും സൗഖ്യവും അനുഗ്രഹവും പ്രാപിക്കുവാൻ സാധിക്കുകയില്ലായിരുന്നു.
ജനങ്ങള്‍ തളര്‍വാതരോഗിയെ മേല്‍ക്കൂര പൊളിച്ച് താഴെ ഇറക്കി. യേശു അയാളെ സുഖപ്പെടുത്തി (മത്താ. 9:1-8). രക്തസ്രാവക്കാരി യേശുവിന്റെ വസ്ത്രത്തില്‍ തൊട്ടതുകൊണ്ട് സൗഖ്യം കിട്ടി. മരിച്ചുപോയ മകളെ ജീവിപ്പിച്ചു തരാന്‍ ജായ്റസ് പ്രാര്‍ത്ഥിച്ചതുകൊണ്ട് യേശു പോയി ആ കുട്ടിയെ ഉയിര്‍പ്പിച്ചു (മത്താ. 9:18-25). ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന് അന്ധയാചകര്‍ വിളിച്ചു പറഞ്ഞതു കൊണ്ടാണ് യേശു അവരെ സുഖപ്പെടുത്തിയത്. (മത്താ. 9:17-31). സക്കേവൂസ് മരത്തില്‍ കയറിയതു കൊണ്ടാണ് യേശു ആ വീട്ടില്‍ എത്തിയതും ആ കുടുംബം രക്ഷ പ്രാപിച്ചതും.

വചനത്തിൽ ഇനിയും ഉദാഹരണങ്ങള്‍ ഉണ്ട്. ഒരു കാര്യം ഓര്‍ക്കുക: മനുഷ്യര്‍ ഇങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കില്‍, അനേകര്‍ക്ക് അനുഗ്രഹവും സൗഖ്യവും കിട്ടുകയില്ലായിരുന്നു. അതെ, യേശു ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നമ്മള് ഉപയോഗിച്ചെങ്കിലേ പല പ്രശ്നങ്ങളും തീരൂ. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, ധ്യാനം, ഉപവാസം തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








