“ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു അമ്മയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആകുമായിരുന്നില്ല ” – മിഷേലെ ഫെറേറോ.
ലോകമെങ്ങും ആരാധകരുള്ള ചോക്ലേറ്റ് ബ്രാൻഡാണ് ഫെറേറോ റോഷെർ ( FERRERO ROCHER ). വറുത്ത Hazelnut നുമേൽ , Hazelnut ചോക്ലേറ്റ് നിറച്ച ഒരു Wafer shell ൽ പൊതിഞ്ഞ് പൊടിച്ച Hazelnut കൾ ഉൾക്കൊള്ളുന്ന ചോക്ലേറ്റ് കൊണ്ട് വീണ്ടും ആവരണം ചെയ്ത്, സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ മാന്ത്രിക രുചിയുടെ വിപ്ലവം സൃഷ്ടിച്ച ഈ ചോക്ലേറ്റ് ഒരിക്കലെങ്കിലും നുണയാത്തവർ നമ്മുടെ ഇടയിൽ ഉണ്ടാകാൻ വഴിയില്ല .
ലൂർദ്ദിലെ മരിയൻ പ്രത്യക്ഷീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചോക്ലേറ്റിന്റ ഉത്ഭവം ഉണ്ടായതെന്നത് അത്ഭുദമായി തോന്നിയേക്കാം . ലൂർദ്ദിലെ മരിയൻ പ്രത്യക്ഷണീകരണ സ്ഥലമായ റോഷെർ ഡി മെസബിയെലിന്റ ( Rocher de Massabielle ) പേരു തന്നെയാണ് ലോകമെങ്ങും അറിയപ്പെടുന്ന ഈ ചോക്ലേറ്റിന് നൽകിയിരിക്കുന്നത്.
1982 ലാണ് മിഷേലെ ഫെറെറോ എന്ന ഇറ്റാലിയൻ ചോക്ലേറ്റ് നിർമ്മാതാവ് Hazelnut ചോക്ലേറ്റുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. വിശുദ്ധ. ബെർണദീത്തക്ക് ലൂർദ്ദിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്തെ പാറക്കെട്ടുകളുടെ പരുപരുത്ത പ്രതലത്തിന്റ അതേ സാമ്യത്തിലും സാദൃശ്യത്തിലുമാണ് Hazelnut ചോക്ലേറ്റുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കത്തോലിക്കാ വിശ്വാസിയായ മിഷേലെ ഫെറെറോയുടെ പരിശുദ്ധ അമ്മയോടുള്ള ഭക്തി വളരെ പ്രസിദ്ധമാണ്.
1940 കളിൽ പിതാവ് പിയെത്രോ നടത്തിയിരുന്ന ചെറിയ ബേക്കറിയിൽ നിന്ന് കോടികൾ വരുമാനമുള്ള ലോകോത്തര പ്രസിദ്ധിയാർജ്ജിച്ച ഒരു ബിസിനസ് സാമ്രാജ്യം തനിക്ക് കെട്ടിപ്പൊക്കാൻ സാധിച്ചത് പരിശുദ്ധ അമ്മയുടെ സഹായം ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു .
കമ്പനിയുടെ വിജയത്തിന്റ അൻപതാം വാർഷികത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു ” ഫെറെറോയുടെ വിജയത്തിന് ലൂർദ്ദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അമ്മയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആകുമായിരുന്നില്ല ” .
അമ്മയോട് നന്ദി പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. മിഷേലെ തന്റ മാനേജരോടൊപ്പം എല്ലാവർഷവും ലൂർദ്ദിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. അദ്ദേഹം തന്റ ജീവനക്കാർക്കായി ലൂർദ്ദ് തീർത്ഥാടനം ക്രമീകരിച്ചിരുന്നു. ലോകമെങ്ങുമുള്ള തന്റ പതിനാല് കമ്പനികളിൽ പരിശുദ്ധ ലൂർദ്ദ് മാതാവിന്റ പ്രതിമകൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചോക്ലേറ്റ് നിർമ്മാതാക്കളാണ് അവർ . 2016 ൽ ഫെറെറോ റോഷെർ ( FERRERO ROCHER ) മാത്രം 10 മില്യൺ യൂറോയുടെ ബിസിനസ് അവർക്ക് നേടിക്കൊടുത്തു . Nutella, Kinder, Tic Tac തുടങ്ങി ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇവർ ഉൽപ്പാദിപ്പിക്കുന്നുണ്ട് .
2015 ലെ വാലൻന്റൈൻ ദിനത്തിൽ തന്റ 89 ആം വയസ്സിൽ ഈ ലോകത്തോട് വിട പറയുന്നത് വരെ അദ്ദേഹം ലൂർദ്ദിലെ പരിശുദ്ധ അമ്മയുടെ മകനും , അമ്മയുടെ ഖ്യാതി ലോകമെങ്ങും പരത്തുന്നതിൽ ശ്രദ്ധപദിച്ചിരുന്ന കറ തീർന്ന ഭക്തനുമായിരുന്നു.
കടപ്പാട് :
ഷെക്കീന ടി വി റോബിൻ സക്കറിയാസ്