You shall see the glory of the Lord
(Exodus 16:7) ✝️

ദൈവമഹത്വം സമൂഹത്തിൽ കുടുംബത്തിൽ ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ ഉപരിയായി സ്വന്തം മഹത്വം വെളിപ്പെടുത്താനാണ് പലരും ആഗ്രഹിക്കുന്നത്.ദൈവത്തെ പൂർണ്ണ ഹ്യദയത്തോടെ വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ മഹത്വം ദർശിക്കുവാൻ സാധിക്കും. അതുപോലെ ദൈവത്തിന്റെമഹത്വം പ്രവർത്തിക്കാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെത്തന്നെ വിട്ടു കൊടുക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.

ദൈവ മഹത്യത്തിന്റെ പ്രവര്‍ത്തനം വിദ്യാഭ്യാസത്തിനും കഴിവിനുമപ്പുറത്ത് സാധാരണ മനുഷ്യരിലൂടെ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്” എന്ന വചന സത്യം നാം ഹൃദയത്തിൽ ഉൾകൊള്ളണം.നാം ഓരോരുത്തരും കര്‍ത്താവിന്‍റെ കൈയ്യിലെ ഉപകരണമാകുക. എഴുതാന്‍ കടലാസും പേനയും ഉപയോഗിക്കുന്നതു പോലെ നമ്മെ പൂര്‍ണ്ണമായും ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിട്ടു കൊടുക്കുമ്പോള്‍ നമുക്ക് അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നമ്മിലൂടെ ദൈവം നിറവേറ്റും. നാമോരുരത്തരിലൂടെയും പ്രവര്‍ത്തിക്കാന്‍ കർത്താവ് ആഗ്രഹിക്കുന്നുണ്ട്. ഇത് നാം ആദ്യം തിരിച്ചറിയണം.

വിശുദ്ധിയോടെ ദൈവ മഹത്വത്തിനായി നമ്മെത്തന്നെ ഒരുക്കാം.അശുദ്ധി നമ്മുടെ ജീവിതത്തിൽ ഉയർന്നാൽ ദൈവ മഹത്വം ഇറങ്ങണമെന്നില്ല എന്ന് വചനം പറയുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ കുടുംബങ്ങളിൽ സമൂഹത്തിൽ,സഭകളിൽ തലമുറകളിൽ, ജോലിസ്ഥലങ്ങളിൽ ദൈവത്തിൻറെ മഹത്വത്തിന്റെ വെളിച്ചം വീശട്ടെ. ദൈവത്തിലുള്ള വിശ്വാസംവഴി തങ്ങളുടെ ജീവിതത്തില്‍ ‍ ദൈവമഹത്വം അനുഭവിച്ച നിരവധിപ്പേരുടെ അനുഭവങ്ങള്‍ വചനത്തിൽ വായിക്കുവാന്‍ കഴിയും. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം ഇറങ്ങട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്