God saw my affliction and the labor of my hands. (Genesis 31:42) ✝️
ജീവിതത്തിൽ നാം വളരെയധികം കഷ്ടപ്പെടുന്നവരും, ദേഹാധ്വാനവും ചെയ്യുന്നവരും ആയിരിക്കും. നമ്മുടെ ദേഹാധ്വാനവും കഷ്ടപ്പാടും മറ്റുള്ളവർ കാണാറില്ല.
നമ്മുടെ പ്രിയപ്പെട്ടവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊക്കെ നമ്മുടെ അധ്വാനത്തിന്റെ ഫലം മാത്രം മതി. എന്നാൽ നമ്മുടെ അധ്വാനം ദൈവം കാണുന്നുണ്ട്. പ്രസ്തുത വചനം പ്രതിപാദിക്കുന്നത് യാക്കോബ് അമ്മായിയപ്പനായ ലാബാനോടൊപ്പം അധ്വാനിക്കുന്നു. എന്നാൽ, യാക്കോബിന്റെ അധ്വാനവും കഷ്ടപ്പാടും ലാബാൻ ശ്രദ്ധിക്കുന്നില്ല. പകരം, യാക്കോബിന് ലഭിക്കുന്ന ദൈവത്തിൻറെ അനുഗ്രഹം കവർന്നെടുക്കാൻ ലാബാൻ നോക്കുന്നു. ലാബാന്റെ മക്കളും പറയുകയാണ്, യാക്കോബ് അപ്പന്റെ അധ്വാനത്തിന്റെ ഫലം കവർന്നെടുത്തു എന്നു.
ലാബാന്റെ കൂടെ യാക്കോബ് അധ്വാനിക്കുമ്പോൾ ദൈവം യാക്കോബിന്റെ അധ്വാനം കാണുകയും യാക്കോബിനെ അനുഗ്രഹിക്കുകയും ചെയ്തു. അപ്പോൾ യാക്കോബ് പറയുന്നതാണ് ദൈവം എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും കണ്ടു എന്ന്. ഇന്നത്തെ കാലത്തും നമ്മുടെ അധ്വാനത്തിന്റെ ഫലം മുതലെടുക്കുവാൻ നോക്കുന്ന ധാരാളം പേർ നമ്മുടെ ജോലിസ്ഥലത്തും, സമൂഹത്തിലും ഉണ്ട്. അവിടെയെല്ലാം നമ്മുടെ പ്രവർത്തിയെ ദൈവം കാണുന്നുണ്ട്.
നാം ജോലിചെയ്യുന്നിടത്തൊക്കെ പലപ്പോഴും നമ്മുടെ ദേഹാധ്വാനത്തിന്റെ ഫലങ്ങൾ, മറ്റുള്ളവർ അപഹരിക്കാൻ നോക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെ നാം പ്രതികരിക്കാതെ, ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുക. ദൈവം നമ്മളെ അനുഗ്രഹിക്കും. കൊളോസോസ് 3:23- 24ൽ പറയുന്നു.
കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം. നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതു പോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍ നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞു കൊള്ളുവിന്‍. നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കാനാണ് യേശു പറഞ്ഞിരിക്കുന്നത്. നാം ഓരോരുത്തരുടെയും അധ്വാനത്തെ നമുക്ക് ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.