വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും ആദരിക്കുവാനും സഭയോടും സഭാവിശ്വാസത്തോടും മേലധികാരികളോടും ചേർന്നുനിന്ന് പ്രവർത്തിക്കുവാനും പ്രതിബദ്ധരാണ് ഓരോ വിശ്വാസിയും. വിശ്വാസത്തെയും മേൽ ഘടകങ്ങളെയും സമൂഹമധ്യത്തിൽ തരംതാഴ്ത്തി കാണിക്കുന്ന, വിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികൾ സഭയിൽ വർദ്ധിച്ചു വരുന്ന സാഹചര്യം ഏറെ ഖേദകരമാണ്.
സീറോ മലബാർ സഭയെയും മേജർ ആർച്ച് ബിഷപ്പിനെയും സാമൂഹ്യ മാധ്യമങ്ങളിൽ ഇകഴ്ത്തി കാണിച്ച കെസിവൈഎം എറണാകുളം അങ്കമാലി അതിരൂപതയുടെ KCYM /EKM-ANG/ 002/2022 പ്രസ്താവനയെ എസ് എം വൈ എം സംസ്ഥാന സമിതി ശക്തമായി അപലപിക്കുന്നു. ഇത്തരം നിലപാടുകൾ സഭാ വിശ്വാസികളിലും യുവജനങ്ങളിലും ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ഇടയാക്കുന്നതാണ്.
തുടർന്നും ഈ ശൈലികൾ ആവർത്തിക്കപ്പെടുന്ന പക്ഷം പ്രസ്തുത രൂപതാ സമിതി അച്ചടക്ക നടപടികൾ നേരിടേണ്ടി വരുന്നതാണ്….എസ് എം വൈ എം സംസ്ഥാന സമിതി പ്രസ്താവനയിൽ വ്യക്തമാക്കി .